AI തടസമല്ല, നിയമനം വര്‍ധിപ്പിക്കാന്‍ കോഗ്‌നിസന്റ്, IT കമ്പനി ആര്‍ട്‌സ് ബിരുദമുള്ളവരെയും പരിഗണിക്കും

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

നിര്‍മിതബുദ്ധി (എഐ) തൊഴില്‍ മേഖലയെ പുനഃസൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ ഒഴിവാക്കുന്നതിന് പകരം നിയമനങ്ങള്‍ വര്‍ധിപ്പിക്കാന്‍ കോഗ്‌നിസന്റ്. കമ്പനി ഈ വര്‍ഷം മുമ്പത്തെക്കാളും കൂടുതല്‍ ബിരുദധാരികളെ നിയമിക്കുമെന്ന് സിഇഒ രവി കുമാര്‍ ഫോര്‍ച്യൂണിനോട് പറഞ്ഞു. പരമ്പരാഗത നിയമനങ്ങളില്‍നിന്ന് വ്യത്യസ്തമായി സാങ്കേതിക ബിരുദങ്ങള്‍ക്കപ്പുറം ആര്‍ട്‌സ് ബിരുദധാരികളെയടക്കം ഇനി പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 350,000 ജീവനക്കാരുള്ള ഐടി കണ്‍സള്‍ട്ടിങ് സ്ഥാപനമാണ് കോഗ്നിസന്റ്.

കോര്‍പ്പറേറ്റ് തൊഴിലവസരങ്ങള്‍ എഐ ചുരുക്കുന്നതിന് പകരം വികസിപ്പിക്കുമെന്ന വിശ്വാസത്തില്‍ നിന്നാണ് ഈ വേറിട്ട നിയമന തന്ത്രം രൂപപ്പെടുന്നത്. കമ്പനിക്ക് ഒരു ബിരുദധാരിയെ നിയമിച്ച് അവര്‍ക്ക് ആവശ്യമായ ടൂളുകള്‍ നല്‍കാന്‍ കഴിയും. അതുവഴി അവര്‍ക്ക് സ്വന്തം കഴിവിനപ്പുറം പ്രവര്‍ത്തിക്കാന്‍ സാധിക്കും. എഐ മനുഷ്യന്റെ കഴിവുകളെ വര്‍ധിപ്പിക്കുന്ന ഒന്നാണ്. അതൊരിക്കലും ഒരു തൊഴില്‍ നഷ്ടപ്പെടുത്തുന്ന തന്ത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഐ വഴി വൈദഗ്ധ്യം എല്ലാവരുടെയും വിരല്‍ത്തുമ്പില്‍ ലഭ്യമാകുമ്പോള്‍ ഒരാള്‍ നേടിയ പ്രത്യേക വൈദഗ്ധ്യത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുന്നു. അതോടെ വേര്‍തിരിവിന്റെ അടിസ്ഥാനം ഒരാളുടെ അറിവ് അല്ലാതായി മാറുന്നു. അത് പ്രയോഗിക്കുന്നതിലാണ് ഓരോരുത്തരും തമ്മിലുള്ള വേര്‍തിരിവ്. വിദ്യാര്‍ഥികള്‍ വിവിധ വിഷയങ്ങളില്‍ കൂടുതല്‍ കഴിവുകള്‍ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. എഐ ടൂളുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നവര്‍ക്ക് വൈദഗ്ധ്യം നേടാനുള്ള വഴികള്‍ കൂടുതല്‍ വേഗത്തില്‍ തുറന്നുകിട്ടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐ വരുന്നതോടെയുള്ള മാറ്റം നിയമനങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. കോഗ്‌നിസന്റ് 30 സംസ്ഥാനങ്ങളില്‍ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, കരിയറിന്റെ മധ്യത്തില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി മെറിറ്റ് അമേരിക്കയുമായി സഹകരിച്ച് ജോലി ചെയ്യുക, സമ്പാദിക്കുക, പഠിക്കുക എന്ന മാതൃകയും കമ്പനി വാഗ്ദാനം ചെയ്യും. ആളുകളുടെ ആയുസ് വര്‍ദ്ധിക്കുമ്പോള്‍ അവരുടെ കഴിവുകളുടെ ആയുസ് കുറയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിലെ തൊഴിലാളികള്‍ക്ക് ഒരു ജീവിതകാലത്ത് ഒന്നിലധികം കരിയറുകള്‍ ആവശ്യമായി വരും. ഇത് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാനും വിവിധ വിഷയങ്ങളില്‍ അറിവ് നേടാനുമുള്ള കഴിവിന് കൂടുതല്‍ മൂല്യം നല്‍കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ട

Content Highlights: Cognizant CEO Ravi Kumar S reveals aggressive entry-level hiring, embracing liberal arts grads to leverage AI for human potential amplification, not displacement. Explore new tech opportunities.