അതിബുദ്ധിമാന്മാർക്ക് സംവരണമുണ്ടോ? സിവിൽ സർവീസ് പഠനത്തിൽ പൊളിക്കാനുണ്ട് കുറേ മിത്തുകൾ

THE IAS CODE
#ഉവൈസ് എഎ
പ്രതീകാത്മക ചിത്രം | Image: Freepik
പ്രതീകാത്മക ചിത്രം | Image: Freepik

രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചുകഴിഞ്ഞു. ബൃഹത്തായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച്  നേതൃത്വം നല്‍കിയ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തലപ്പത്തിരിക്കുന്നത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണെന്ന് എത്രപേര്‍ക്കറിയാം? സമാനമായി രാജ്യത്തിലെ തന്ത്രപ്രധാനമായ പല സ്ഥാപനങ്ങളെയും നയിക്കുന്നത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്. പ്രധാനമന്ത്രിയുടെ ഓഫീസ്, വിവിധ വകുപ്പ് തലവന്മാര്‍, ചീഫ് സെക്രട്ടറിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, വിവിധ രാജ്യങ്ങളിലെ ഹൈക്കമ്മീഷണര്‍മാരും അംബാസിഡര്‍മാരും തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തന്നെ.

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിനെ വിശേഷിപ്പിച്ചത് 'Steel frame of nation'എന്നാണ്.കാരണം ഇന്ത്യന്‍ ഭരണരംഗത്ത് സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും താഴേക്കിടയില്‍ നടപ്പിലാക്കുന്നതും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമായി, രാജ്യത്തെ മുന്നോട്ടു നയിക്കുന്ന മുന്‍നിര പോരാളികളാണിവര്‍.

Content Highlights: details about civil service exams and preparation

Continue reading