കഴിവുകൾ വിൽക്കാം, ബ്രാൻഡിങ്ങും പ്രമോഷനും സ്വയംചെയ്യാം, അനന്തസാധ്യതയായി ഗിഗ് വർക്ക് | Career Tips 05

കോവിഡ് കാലത്തിനു ശേഷം നമ്മള്‍ കൂടുതലായി പരിചയിച്ച ഒരു തൊഴില്‍രീതിയാണ് 'വര്‍ക്ക് ഫ്രം ഹോം'. പിന്നീട് വീട്ടില്‍ മാത്രമല്ല എവിടെയിരുന്നും വര്‍ക്ക് ചെയ്യാം എന്ന രീതി വന്നു. ഒരു ഓഫീസില്‍ പോയി ചെയ്തിരുന്ന പല ജോലികളും വീട്ടിലോ കോഫീ ഷോപ്പിലോ, ജോലിക്ക് വേണ്ടി ഷെയര്‍ ചെയ്യാവുന്ന വര്‍ക്ക് സ്‌പേസിലോ ഇരുന്ന് ചെയ്യാവുന്ന അവസ്ഥ വന്നു. എന്നാല്‍, ഓരോരുത്തരുടെയും കഴിവിനനുസരിച്ച് ഇഷ്ടമുള്ള ജോലികള്‍, ഇഷ്ടമുള്ള സ്ഥലത്ത്, ഇഷ്ടമുള്ള സമയത്ത്ചെയ്യുന്നതാണ് ഗിഗ് വര്‍ക്കുകള്‍. ഇവിടെ ഓരോ വ്യക്തിയും ഒരു സംരംഭം പോലെയാണ് പ്രവര്‍ത്തിക്കുന്നത്, ആ സംരംഭത്തില്‍ ഓരോരുത്തരുടെയും കയ്യിലുള്ള കഴിവുകളാണ് വില്‍പനക്ക് വെക്കുന്നത്. ഇന്ന് ഇന്ത്യയിലെ 56% പുതിയ ജോലി സാധ്യതകളും വരുന്നത് ഗിഗ് വര്‍ക്ക് വഴിയാണ്.
ഗിഗ് വര്‍ക്കില്‍ മറ്റു ജോലിയിലെ പോലെ ജോലി ചെയ്യുന്നയാളും ജോലി കൊടുക്കുന്നയാളും തമ്മില്‍ മുതലാളി- തൊഴിലാളി ബന്ധമല്ല ഉള്ളത്, ഇവിടെ അവനവന്‍ തന്നെയാണ് മുതലാളിയും തൊഴിലാളിയുമെല്ലാം. ഇവിടെ പണം ലഭിക്കുന്നത് ചെലവഴിക്കുന്ന സമയത്തിനല്ല, മറിച്ച് ചെയ്തുതീര്‍ക്കുന്ന ടാസ്‌കുകള്‍ക്കും പ്രൊജക്ടുകള്‍ക്കുമാണ്. പണത്തിന് അത്യാവശ്യം വരുന്ന സമയങ്ങളില്‍ സ്വന്തം വീട്ടിലെ തേങ്ങയോ കുരുമുളകോ കശുവണ്ടിയോ പറിച്ച് മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍ക്കാറില്ലേ? ഗിഗ് ഇക്കണോമിയില്‍ വില്‍ക്കുന്നത് ഓരോരുത്തരുടെയും കഴിവുകള്‍ ആണെന്ന് മാത്രം.
Content Highlights: job change, career goals, career tips, gig economy, Gig worker, Gig Jobs and roles, freelance work