ടെലികോം മുതല്‍ ചാന്ദ്രയാൻവരെ, അതുക്കുംമേലെ; ഇലക്ട്രോണിക്‌സ്& കമ്യൂണിക്കേഷന്‍ എൻജിനീയറിങ് സാധ്യതകള്‍

#ജയകൃഷ്ണൻ ആർ
Image: Freepik
Image: Freepik

6G, AI, IoT, റോബോട്ടിക്സ്, ടെലികമ്യൂണിക്കേഷന്‍, സിഗ്‌നല്‍, സാറ്റലൈറ്റ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു കൗതുകമുള്ളവരാണോ നിങ്ങള്‍? സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് കണക്കും ഊര്‍ജ്ജതന്ത്രവും നന്നായി ഇഷ്ടപ്പെടുന്നവര്‍ ആയിരുന്നോ നിങ്ങള്‍? എങ്കില്‍ പിന്നെ തീര്‍ച്ചയായും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍  എൻജിനീയറിങ് പഠിക്കുന്നതിനേക്കുറിച്ച് നമുക്കൊന്ന് ആലോചിക്കാം.

എൻജിനീയറിങ് ശരിയായ ബ്രാഞ്ച് തിരഞ്ഞെടുക്കുന്നതിലെ പ്രധാന ഘടകം ഭാവിയിലെ തൊഴിലവസരങ്ങളും മുന്നിലുള്ള ഓപ്ഷനുകളും താല്‍പര്യവും ആണ്.  ഇലക്ട്രോണിക്സ് എൻജിനീയറിങ് തിരഞ്ഞെടുക്കുന്ന ഒരു ബിരുദധാരിക്ക് മുന്നില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോമാഗ്‌നറ്റിക്, ഇലക്ട്രോണിക് ഉപകരണങ്ങളും സിസ്റ്റങ്ങളും രൂപകല്‍പ്പന ചെയ്യല്‍, വികസിപ്പിക്കല്‍, പ്രയോഗിക്കല്‍ തുടങ്ങി നിരവധി മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നതില്‍ സംശയമില്ല. 5G, 6G കമ്മ്യൂണിക്കേഷന്‍, ഡ്രോണ്‍ ടെക്നോളജി, റോബോട്ടിക്സ്, പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ ഓട്ടോമേഷന്‍, IoT, കണ്‍ട്രോള്‍ പവര്‍ സിസ്റ്റങ്ങള്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്ന് വിലയിരുത്തപ്പെടുന്നു. ഒരു വിദ്യാര്‍ഥി ഈ മേഖലയില്‍ ഒരു കരിയര്‍ തുടരാന്‍ തീരുമാനിക്കുമ്പോള്‍, അത് ഒരേസമയം കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍ എൻജിനീയറിങ് തുടങ്ങിയ അനുബന്ധ മേഖലകളിലെ സാധ്യതകള്‍ തുറക്കുന്നു എന്ന പ്രത്യേകതയും ഈ മേഖലയ്ക്കുണ്ട്. സാങ്കേതികവിദ്യ പുരോഗമിക്കുകയും വരും വര്‍ഷങ്ങളില്‍ പുതിയ ഉയരങ്ങളിലെത്തുകയും ചെയ്യുമ്പോള്‍, എല്ലാ വ്യവസായത്തിനും കഴിവുള്ള ഒരു ഇലക്ട്രോണിക്‌സ് എന്‍ജിനീയറുടെ സേവനം ഉറപ്പായും ആവശ്യമായി വരും എന്ന് നിസ്സംശയം പ്രസ്താവിക്കാം. 

Content Highlights: electronics and communication engineering career oppurtunities

Continue reading