രുചിയറിഞ്ഞ് പെരുമാറേണ്ട പണി,വിപുലമായ കരിയര്‍ സാധ്യതകൾ; ആരാണ് ഒരു ഫുഡ് ടെക്‌നോളജിസ്റ്റ്?

CAREER CLINIC
#ജലീഷ് പീറ്റര്‍
Image: Freepik
Image: Freepik

മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കുട്ടിക്കാലത്ത് ലഭിച്ചിരുന്ന ഭക്ഷണസാധനങ്ങളുടെ പേര് ചോദിക്കൂ. അതിനുശേഷം ഇന്ന് ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളുമായി താരതമ്യം ചെയ്തു നോക്കൂ. ഒന്നും അങ്ങട് ശരിയാകുന്നില്ല അല്ലേ... രണ്ട് മിനിറ്റില്‍ തയ്യാറാക്കാവുന്ന ന്യൂഡില്‍സും വേഫര്‍ ബിസ്‌ക്കറ്റും കാഡ്ബറീസും എക്‌ളയറുമൊന്നും മുത്തശ്ശിയുടെ ചെറുപ്പകാലത്ത് ഉണ്ടായിരുന്നില്ല. യാത്ര പുറപ്പെടുമ്പോള്‍ അക്കാലത്ത് ആരും ഫ്രൂട്ടിയും ക്രാക്ക് ജാക്ക് ബിസ്‌കറ്റും ബാഗിനുള്ളില്‍ തിരുകുമായിരുന്നില്ല. മാങ്ങയുടെ സീസണിലൊഴികെ ആരും മാമ്പഴവും തിന്നാറില്ല. ഐസ്‌ക്രീമിന്റേയും മില്‍ക്ക് ഷേക്കിന്റെയും മറ്റും കാര്യം പറയുകയേ വേണ്ട!

പഴച്ചാര്‍ തണുപ്പിച്ച് കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കുന്ന രീതി മൂവായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായിരുന്നുവത്രേ. വിവിധതരം മസാലകള്‍ ചേര്‍ത്ത് ഭക്ഷണസാധനങ്ങള്‍ വളരെക്കാലം സൂക്ഷിച്ചുവയ്ക്കുവാന്‍ പുരാതന ഭാരതീയര്‍ക്കും അറിയാമായിരുന്നു. അച്ചാറുകളും ഉണക്കമീനും നെയ്യുമെല്ലാം വളരെക്കാലത്തേക്ക് സൂക്ഷിച്ചുവയ്ക്കുവാനും നമുക്ക് സാധിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ലോകം ചുറ്റാനിറങ്ങിയ മാര്‍ക്കോപോളോ ചൈനയിലെ പാചകപരീതികള്‍ കണ്ട് അത്ഭുതപ്പെട്ടുനിന്നു. അദ്ദേഹം ഇറ്റലിയിലേക്ക് മടങ്ങിപ്പോയത് കിട്ടാവുന്നത്ര പാചകവിധികളുമായിട്ടാണ്. ഇക്കൂട്ടത്തില്‍ ഐസ്‌ക്രീമും ഉണ്ടായിരുന്നു. ഇറ്റാലിയന്‍ പാചകക്കാര്‍ ഈ പാചകവിധികള്‍ നാനൂറു വര്‍ഷത്തോളം രഹസ്യമാക്കി വച്ചുവത്രേ. പതിനെട്ടാം നൂറ്റാണ്ടില്‍ എങ്ങനെയോ ഈ രഹസ്യം പരസ്യമായതോടെ എല്ലാവരും ഐസ്‌ക്രീം ഉണ്ടാക്കുവാന്‍ ആരംഭിച്ചു. നിലക്കടലയും പഴച്ചാറും തേനും പോരാതെ മദ്യം പോലും ചേര്‍ത്ത് ഓരോരുത്തരും സ്വന്തം ഭാവനയില്‍ ഐസ്‌ക്രീം ഉണ്ടാക്കുവാനും തുടങ്ങി (ഐസ്‌ക്രീം ഉണ്ടാക്കുന്നതിനെക്കുറിച്ച് മാത്രം വിവരിക്കുന്ന പുസ്തകത്തിന് ഇന്ന് മുന്നൂറില്‍പരം പേജുകളുണ്ട്).

Content Highlights: details about Food technologist career

Continue reading