ഇന്ത്യയിൽ പിറവിയെടുത്ത ആദ്യത്തെ എൻജിനീയറിങ് ശാഖ; സാധ്യതകളുടെ വൻകടലാണ് സിവിൽ എൻജിനീയറിങ്

ENGINEERS POINT
#ജയകൃഷ്ണൻ ആർ
image: Freepik
image: Freepik

ഇന്ത്യ എൻജിനിയേഴ്​സ് ഡേ (Engineers Day) എന്ന പേരിൽ ആചരിക്കുന്ന ദിനം സെപ്റ്റംബർ 15 ആണ്. അന്ന് സർ മോക്ഷഗുണ്ടം വിശ്വേശ്വരയ്യയുടെ ജന്മവാർഷിക ദിനമാണ്. പ്രളയം മാനേജ് ചെയ്യൽ, അണക്കെട്ട് നിർമാണം, സിറ്റി പ്ലാനിംഗ്, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ വിദഗ്ധൻ ആയിരുന്നു അദ്ദേഹം. പാമ്പൻ പാലം, കൊങ്കൺ റെയിൽവേ, ഡൽഹി മെട്രോ എന്നീ അതിശയ നിർമിതികളിൽ കൂടി നമുക്ക് പരിചിതമായ മറ്റൊരു നാമം മെട്രോമാൻ ഇ ശ്രീധരൻ എന്ന എൻജിനീയറുടെതാണ്. സ്‌പേസ് എക്‌സ്, ടെസ്‌ല, ഹൈപ്പർലൂപ്പ്, അതുമല്ലെങ്കിൽ AI-യുമായുള്ള അദ്ദേഹത്തിൻ്റെ തകർപ്പൻ പ്രവൃത്തി. നിങ്ങൾ ഈ മനുഷ്യനെക്കുറിച്ച് മിക്കവാറും കേട്ടിട്ടുണ്ട്.. ടണലുകൾ, ബ്രിഡ്ജ്, വിയഡകെറ്റ്, ബ്രോഡ് ഗേജ് റെയിൽവേ സിസ്റ്റം തുടങ്ങിയവയുടെ കാര്യത്തിൽ പേരുകേട്ട ബ്രൂണൽ.

ഇവരെയൊക്കെ ബന്ധിപ്പിക്കുന്ന ഒരു ഘടകം ഉണ്ട്. ഇവർ എല്ലാവരും സിവിൽ എൻജിനീയർമാർ ആയിരുന്നു എന്നതാണ് അത്. ഇന്ത്യയിൽ പിറവിയെടുത്ത ആദ്യത്തെ എൻജിനീയറിങ് ശാഖ എന്നതിൽ തുടങ്ങി കാലത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ അത്യന്താധുനിക സങ്കേതിക വിപ്ലവങ്ങളിൽ വരെ ഒരു സിവിൽ എൻജിനീയറുടെ നൈപുണ്യവും വൈദഗ്ധ്യവും പടർന്ന് കിടക്കുന്നു. മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് മുന്നിൽ നിന്ന് നയിക്കുന്നത് സിവിൽ എൻജിനിയറിങ് ആണെന്ന് തന്നെ പറയാം.

Content Highlights: civil engineering career opportunities

Continue reading