അവസരങ്ങളുടെ പാലാഴിയാണ് ക്ഷീരമേഖല, പക്ഷേ, കറന്നെടുക്കാൻ അറിയണം

CAREER CLINIC
#ജലീഷ് പീറ്റര്‍
image: Freepik
image: Freepik

ലോകം കണ്ട ഏറ്റവും പ്രമുഖനായ ഡയറി എഞ്ചിനീയര്‍ മലയാളിയാണ് ഡോ. വർഗീസ് കുര്യന്‍. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്ഷിരോത്പാദന മേഖലയില്‍ ഉണ്ടാക്കിയ വിപ്ലവം എക്കാലവും ഓര്‍ത്തിരിക്കുന്ന ചരിത്രമാണ്. അദ്ദേഹം പൊരുതിയ ഈ മേഖല അനന്തമായി തൊഴില്‍ സാധ്യത നല്‍കുന്നതാണ്. ഡയറി സയന്‍സ് /ഡയറി ടെക്‌നോളജി കോഴ്‌സ് പഠിച്ചിറങ്ങുന്നവരെ കാത്ത് തൊഴില്‍ സാധ്യതകളുടെ ക്ഷീരപഥമാണ്. എന്നാല്‍ ഈ മേഖലയുടെ സാധ്യതകളെ പറ്റി അത്ര ചര്‍ച്ചകള്‍ വന്നിട്ടില്ല എന്നതാണ് സത്യം. ഈ മേഖലയിലെ തൊഴില്‍ സാധ്യതകള്‍ എവിടെ പഠിക്കാം എന്നതിനെ കുറിച്ച് വിശദമായി അറിയാം.

ക്ഷീരവ്യവസായത്തിന്റെ ദ്രുതഗതിയിലുളള വളര്‍ച്ചയ്ക്കൊപ്പം ഉയര്‍ന്നുവന്ന കരിയര്‍  മേഖലയാണ് ഡയറി ടെക്നോളജി.  മത്സരാധിഷ്ഠിതമായ ക്ഷീരവ്യവസായ രംഗത്ത് ശുദ്ധമായ പാല്‍ പായ്ക്ക് ചെയ്ത് വിതരണം ചെയ്യലും വിവിധ ക്ഷീരോത്പന്നങ്ങളുടെ വിപണനവും പ്രാധാന്യമര്‍ഹിക്കുന്നു.  ബാക്ടീരിയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നീ ശാസ്ത്ര മേഖലകളിലും സാമ്പത്തിക മേഖലയിലും അറിവുളള ആളായിരിക്കണം ഒരു ഡയറി ടെക്നോളജിസ്റ്റ്.  വി. കുര്യന്റെ നേതൃത്വത്തില്‍ നടത്തിയ ക്ഷീരവിപ്ലവം സൃഷ്ടിച്ച തരംഗത്തില്‍ രാജ്യത്ത് ധാരാളം ഡയറി ഫാമുകളും മാര്‍ക്കറ്റിങ് സ്ഥാപനങ്ങളും ഉയര്‍ന്നു വന്നതുകൊണ്ട് ഈ മേഖലയില്‍ ധാരാളം തൊഴിലവസരങ്ങളുണ്ട്.  മാത്രവുമല്ല ഏതു രാജ്യത്തിന്റെയും സാമ്പത്തികനിലയുടെ സൂചകങ്ങളിലൊന്നാണ് പാലിന്റെ പ്രതിശീര്‍ഷ ഉപയോഗം. സഹകരണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്വകാര്യമേഖലാ സംരംഭങ്ങള്‍ എന്നിവയിലും തൊഴിലവസരങ്ങളുണ്ട്.

Content Highlights: Career in Dairy technology

Continue reading