'ചാവേര്‍' സിനിമയുടെ തിരക്കഥ ഇറക്കിയത് സിനിമ കാണാത്തവര്‍ക്കായി - ജോയ് മാത്യു

'ചാവേര്‍' പുസ്തകത്തിന്റെ പ്രകാശനം താഹ മാടായി ഷാജിക്ക് നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു.
'ചാവേര്‍' പുസ്തകത്തിന്റെ പ്രകാശനം താഹ മാടായി ഷാജിക്ക് നല്‍കിക്കൊണ്ട് നിര്‍വഹിക്കുന്നു.

ഷാര്‍ജ: സിനിമ കാണാത്തവര്‍ക്ക് വായിച്ച് മനസ്സിലാക്കാനാണ് ചാവേര്‍ എന്ന സിനിമയുടെ തിരക്കഥ നേരത്തേ പുറത്തിറക്കിയതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ 'ചാവേറി'ന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാഷ്ട്രീയലക്ഷ്യത്തോടെയാണ് ഒരു വിഭാഗം ആളുകള്‍ സിനിമയെ വിമര്‍ശിച്ചതെന്നും നടന്‍ പറഞ്ഞു.

എഴുത്തുകാരന്‍ താഹ മാടായി ഷാജിക്ക് നല്‍കിക്കൊണ്ട് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ശശീന്ദ്രന്‍ സന്നിഹിതനായിരുന്നു.


 

Content Highlights: Joy Mathew, Chaaver movie script, Book release, Mathrubhumi books, Sharja