സിയേറ ഇ.വി എത്തി; ലൈഫ്‌ടൈം ബാറ്ററി വാറണ്ടി, 665 കിലോമീറ്റർവരെ റേഞ്ച്

#അജിത് ടോം
സിയേറ ഇ.വി | Photo - Mathrubhumi
സിയേറ ഇ.വി | Photo - Mathrubhumi

നിരത്തിൽ തരംഗം സൃഷ്ടിച്ച സിയേറയുടെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി ടാറ്റാ മോട്ടോഴ്‌സ്. ഞെട്ടിക്കുന്ന സവിശേഷതകളുമായാണ് സിയേറ ഇ.വി എത്തുന്നത്. 75KWh ബാറ്ററി പായ്ക്ക് എക്‌സ്പ്രസ് ചാർജിങ് സംവിധാനത്തിൽ 15 മിനിറ്റ് ചാർജ് ചെയ്താൽ 250 കിലോമീറ്റർ സഞ്ചരിക്കാം. ലൈഫ്‌ടൈം ബാറ്ററി വാറണ്ടിയാണ് മറ്റൊരു ആകർഷണം. 18.79 ലക്ഷം മുതൽ 24.79 ലക്ഷം രൂപവരെയാണ് വിവിധ വേരിയന്റുകളുടെ എക്‌സ് ഷോറൂം വില.

75 kWh and 63 khw എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക് ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. 75 KWh ബാറ്ററി പായ്ക്കുള്ള വാഹനം 665 കിലോമീറ്റർ MIDC ക്ലെയിംഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നതാണ്. ടാറ്റയുടെ സ്വന്തം C75 പരീക്ഷണത്തിൽ 530 കിലോമീറ്റർ റേഞ്ചാണ് ലഭിച്ചത്. 63 khw ബാറ്ററി പായ്ക്കുള്ള വാഹനം 565 കിലോമീറ്റർ MIDC ക്ലെയിംഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ടാറ്റയുടെ സ്വന്തം c75 പരീക്ഷണത്തിൽ 460 റേഞ്ച് ലഭിച്ചു.

5.8 സെക്കൻഡുകൾകൊണ്ട് വാഹനം പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗതയിലെത്തും. അഡ്‌വാൻസ്ഡ് പാർക്കിങ് അസിസ്റ്റൻസ് അടക്കമുള്ള സംവിധാനങ്ങളുണ്ട്. 662 ലിറ്ററാണ് ബൂട്ട്‌സ്‌പേസ്. അൾട്രാലിങ്ക് 5 ലിങ്ക് സസ്‌പെൻഷനാണ് വാഹനത്തിലുള്ളത്. മൂന്ന് സ്‌ക്രീനുകളാണ് ഇന്റീരിയറിൽ. ഡോൾബി അറ്റ്‌മോസ് ജെബിഎൽ ബ്ലാക്ക് സൗണ്ട് സിസ്റ്റം, 540 ഡിഗ്രി വ്യൂ ക്യാമറ, ലെവൽ 2 അഡാസ് എന്നിവയാണ് മറ്റ് സവിശേഷതകൾ. ഇൻബിൽറ്റ് സൗണ്ട് ബാറുള്ള ആദ്യ വാഹനവുമാണിത്.

Content Highlights: Dual battery options: 75kWh (665km MIDC) and 63kWh (565km MIDC), Performance: 0-100km/h in 5.8 seconds with AWD capability, Advanced Tech: Level 2 ADAS, 540-degree camera, and JBL soundbar, Charging: 20-80% in 26 minutes with 120kW DC fast charging, Practicality: 622L boot space plus 55L frunk