വർഷാവസാന ഓഫറുകളുമായി നിസാൻ; മാഗ്നൈറ്റ് വാങ്ങുന്നവർക്ക് വമ്പൻ സർപ്രൈസ്!

കൊച്ചി: കോംപാക്ട് എസ്.യു.വി.യായ നിസാൻ മാഗ്നൈറ്റിനെ മുൻനിർത്തി ആകർഷകമായ വർഷാവസാന വിൽപ്പനയ്ക്ക് വാഹനനിർമാതാക്കളായ നിസാൻ തുടക്കംകുറിച്ചു. ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന അതേ നിലവാരത്തിലുള്ള ഉത്പന്നം തന്നെയാണ് ഇന്ത്യൻ ഉപഭോക്താക്കൾക്കും ലഭ്യമാക്കുന്നതെന്ന് കന്പനി അറിയിച്ചു.
വിൽപ്പനയുടെ ഭാഗമായി മാഗ്നൈറ്റിനൊപ്പം സി.എൻ.ജി. കിറ്റ് തികച്ചും സൗജന്യമായി നൽകും. വിപണിവിപുലീകരണത്തിന്റെ ഭാഗമായി പാലക്കാട് പുതിയ അംഗീകൃത ഡീലർഷിപ്പ് ആരംഭിച്ചതായി നിസാൻ ഏരിയ സെയിൽസ് മാനേജർ പ്രജിത്ത് മോഹൻ അറിയിച്ചു. ‘പിന്നാക്കിൾ വീൽസ് പ്രൈവറ്റ് ലിമിറ്റഡാ’ണ് പാലക്കാട്ടെ പുതിയ അംഗീകൃത ഡീലർ. ഇതോടെ പാലക്കാട്ടെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് നിസാൻ വാഹനങ്ങളുടെ വിൽപ്പനയും സർവീസ് സേവനങ്ങളും കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം നിസാൻ ആഗോള കയറ്റുമതിയിൽ 147 ശതമാനത്തിന്റെ വളർച്ചയാണ് നേടിയത്. എന്നാൽ, വിപണിയിലെ വൻ ഡിമാൻഡ് കാരണം പ്രതീക്ഷിച്ച ഓർഡറുകളും യഥാർഥത്തിൽ ലഭിക്കുന്ന വാഹനങ്ങളുടെ സ്റ്റോക്കും തമ്മിൽ വലിയ അന്തരം നേരിടുന്ന വെല്ലുവിളി നിലവിലുണ്ട്. ഉപഭോക്താക്കളുടെ കാത്തിരിപ്പുസമയം കുറച്ച് ഈ വിതരണ വെല്ലുവിളികൾ എത്രയും വേഗം പരിഹരിക്കാനുള്ള ഊർജിത ശ്രമത്തിലാണ് കമ്പനിയെന്നും ഇതിനായി അധിക സ്റ്റോക്ക് ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.