'മോൻ ഹാപ്പി ആണോ?'; നിയമലംഘനം നടത്തിയ സ്വകാര്യ ബസ്സിനെ പൂട്ടി പോലീസ്, കമന്റ് ബോക്സിൽ അഭിനന്ദനം- VIDEO

ട്രാഫിക് നിയമങ്ങൾ ലംഘിച്ച സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിലേക്ക് പോകുകയായിരുന്നു 'ബ്രീസ്' എന്ന ബസ്സാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പഴയങ്ങാടി പോലീസിന്റെ നടപടി ഇപ്പോൾ കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് വഴിയാണ് പുറത്തുവിട്ടത്. 'മോൻ ഹാപ്പി അല്ലേ' എന്ന അടിക്കുറിപ്പും ബി.ജി.എമ്മോടും കൂടിയാണ് കേരള പോലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
നിരനിരയായി വാഹനം പോകുമ്പോൾ അതിനെയെല്ലാം മറികടന്ന് എതിർദിശയിലായിരുന്നു സ്വകാര്യ ബസ് കയറിവന്നത്. ബസ് വരുന്നത് ഹോം ഗാർഡ് രാജേഷ് കാണുകയും കൈ കാണിക്കുകയും ചെയ്തിരുന്നു. ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇത് പരിഗണിക്കാതെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് ബസ് കയറിവരുകയായിരുന്നു. രാജേഷിനെ അപായപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ അടുത്തുകൂടെ ബസ് കടന്നുപോയത്.
മോൻ ഹാപ്പി ആണോ 😄 #keralapolice
Posted by Kerala Police on Tuesday, July 15, 2025
വീഡിയോ പോസ്റ്റ് ചെയ്ത് വെറും 20 മിനിറ്റിനുള്ളിൽ 1500 പേരാണ് വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. 200-റിലധികം പേർ വീഡിയോ പങ്കുവെച്ചിട്ടുമുണ്ട്. നിരവധി പേരാണ് കേരള പോലീസിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. കേരള പോലീസ് എന്നാ സുമ്മാവാ എന്നാണ് ഒരു കമന്റ്. നിങ്ങള് ഹാപ്പി ആണോ എന്ന പോലീസിന്റെ ചോദ്യത്തിന് ഒട്ടേറെ പേർ തങ്ങൾ ഹാപ്പിയാണെന്നും മറുപടി നൽകി.
Content Highlights: Kerala Police Apprehend Bus for Reckless Driving