ബിഎംഡബ്ല്യു ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ മിഹിര്‍ ദയാല്‍ അന്തരിച്ചു

പ്രീമിയം വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയുടെ സെയില്‍സ് വിഭാഗം മേധാവി മിഹിര്‍ ദയാല്‍(40) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടതെന്ന് ബിഎംഡബ്ല്യു അറിയിച്ചു.
2007-ലാണ് മിഹിര്‍ ബിഎംഡബ്ല്യു ഇന്ത്യയിലെത്തുന്നത്. തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷത്തോളമായി സെയില്‍സ്, മാര്‍ക്കറ്റിങ്ങ് വിഭാഗങ്ങളില്‍ പല തസ്തികകളില്‍ അദ്ദേഹം തന്റെ മികവ് തെളിയിക്കുകയും മികച്ച ഒരു ടീമിനെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
വില മതിക്കാനാവാത്ത സേവനങ്ങളാണ് മിഹില്‍ ബിഎംഡബ്ല്യുവിന് നല്‍കിയിട്ടുള്ളത്. ഈ ദുഃഖകരമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്ക് എല്ല പിന്തുണയും നല്‍കുമെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ അനുസ്മരിക്കപ്പെടുമെന്നും ബിഎംഡബ്ല്യു അറിയിച്ചു.
2004-07 കാലഘട്ടത്തില്‍ മെഴ്‌സിഡസ്-ബെന്‍സിന്റെ പ്രൊഡക്ട് മാനേജരായി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. അതിനുശേഷമാണ് ബിഎംഡബ്ല്യു, മിനി ഇന്ത്യ കമ്പനിക്കൊപ്പമെത്തുന്നത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് മിഹിറിന്റെ കുടുംബം.
Content Highlights: BMW India Sales Director Mihir Dayal Passes Away
Content Highlights: