നക്ഷത്രത്തിന്റെ വഴികാട്ടിയായ ആദ്യ ഇന്ത്യക്കാരനും മെഴ്‌സിഡീസ് ആദ്യമായി ഇന്ത്യയിലൊരുക്കിയ ഇ.വിയും

#അജിത് ടോം
മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ എം.ഡിയും സി.ഇ.ഒയുമായി സന്തോഷ് അയ്യര്‍ മെഴ്‌സിഡീസ് ഇ.ക്യു.എസ്.580-ക്ക് സമീപം.
മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയുടെ എം.ഡിയും സി.ഇ.ഒയുമായി സന്തോഷ് അയ്യര്‍ മെഴ്‌സിഡീസ് ഇ.ക്യു.എസ്.580-ക്ക് സമീപം.

ന്ത്യയിലെ ജനങ്ങളുടെ ആഡംബര വാഹനമെന്ന സ്വപ്‌നം മൂന്ന് കാലുള്ള ഒരു നക്ഷത്രത്തില്‍ ചുറ്റിത്തിരിയുന്ന കാലമുണ്ടായിരുന്നു. ആഡംബര കാര്‍ എന്നാല്‍ ബെന്‍സ് എന്ന് മാത്രമായിരുന്നു ആ കാലഘട്ടത്തിന്റെ നിര്‍വചനം. ഇന്ത്യക്കാരുടെ ആഡംബര വാഹനമെന്ന സങ്കല്‍പ്പം ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ കോണ്ടസയെ ചുറ്റിപ്പറ്റി നിന്നിരുന്ന 90 കാലഘട്ടങ്ങളിലാണ് ജര്‍മനിയില്‍ നിന്നുള്ള മെഴ്‌സിഡീസ് ബെന്‍സ് എന്ന കമ്പനി ഇന്ത്യയിലേക്ക് എത്തുന്നത്. കൃത്യമായി പറഞ്ഞാല്‍ 1994-ല്‍. ആഡംബര വാഹനങ്ങളില്‍ ഇന്ത്യന്‍ വിപണിയുടെ ഭാവി തിരിച്ചറിഞ്ഞ ആദ്യ വാഹന നിര്‍മാതാക്കള്‍ ഒരുപക്ഷേ, ജര്‍മന്‍ കമ്പനിയായ മെഴ്‌സിഡീസ് ആയിരിക്കുമെന്ന് വേണം കരുതാന്‍. 

ഇന്ത്യന്‍ നിരത്തുകളില്‍ ആഡംബര വാഹനങ്ങളുടെ പതാകാവാഹകരായ മെഴ്‌സിഡീസ് ഇപ്പോള്‍ 30 വയസിന്റെ യൗവ്വനത്തിലാണ്. 1994 മുതല്‍ 2022 അവസാനം വരെ ഇന്ത്യയില്‍ മെഴ്‌സിഡീസ് എന്ന കമ്പനിയുടെ നായകസ്ഥാനം വഹിച്ചിരുന്നത് വിദേശികളായിരുന്നു. എന്നാല്‍, 2023 ജനുവരി ഒന്നിന് ആ കീഴ്‌വഴക്കവും തെറ്റിക്കപ്പെടുകയായിരുന്നു. മെഴ്‌സിഡീസ് എന്ന ആഡംബര വാഹനനിര്‍മാണ കമ്പനിയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു ഇന്ത്യക്കാരന്‍ എത്തുകയായിരുന്നു. സന്തോഷ് അയ്യര്‍. മെഴ്‌സിഡീസിനെ സംബന്ധിച്ച് ഇത് പുതിയൊരു ചരിത്രത്തിന്റെ ആരംഭമായിരുന്നെങ്കില്‍ മലയാളികള്‍ക്ക് ഇതൊരു സ്വകാര്യ അഹങ്കാരമായിരുന്നു. കാരണം, അദ്ദേഹം ഒരു മലയാളിയാണ്. തൃശ്ശൂരുകാരാനാണ്. 

Content Highlights: Interview with Mercedes Benz MD and CEO Santosh Iyer on EQS580 Launch

Continue reading