25 വര്‍ഷം, അഞ്ച് തലമുറകള്‍...! ഇഷ്ടം കൂടുന്നതല്ലാതെ കുറയുന്നില്ല; നോണ്‍സ്‌റ്റോപ് ഹോണ്ട സിറ്റി

പഴയ വാഹനങ്ങള്‍ക്ക് ആളുകള്‍ പൊന്നും വില കൊടുത്ത് സ്വന്തമാക്കുന്നത് കണ്ടിട്ടുള്ളത് രണ്ട് വാഹനങ്ങളുടെ കാര്യത്തിലാണ്. ഒന്ന് പഴയ ബുള്ളറ്റ് ബൈക്കുകൾ. മറ്റൊന്ന് ഹോണ്ടയുടെ സിറ്റി എന്ന സെഡാന്‍. പഴകുംതോറും വീര്യം കൂടുന്ന ചിലതൊക്കെ ഈ വാഹനങ്ങളില്‍ ഉണ്ടെന്നതാണ് ആളുകള്‍ ഇവയെ തിരഞ്ഞുപിടിച്ച് സ്വന്തമാക്കുന്നതിനുള്ള കാരണം. വാഹനങ്ങളിലെ രൂപമാറ്റവും അലങ്കാരങ്ങളും അംഗീകരിക്കണമെന്ന് മുറവിളി കൂട്ടുന്ന ഈ കാലത്ത് വാഹനം ഇറങ്ങിയപ്പോള്‍ എങ്ങനെയിരുന്നോ അതുപോലെ തന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും ഈ പറഞ്ഞ രണ്ട് വാഹനങ്ങളുടെയും കാര്യത്തില്‍ ശരിയാണ്. ഇനി ബുള്ളറ്റിനെ മാറ്റി നിര്‍ത്തി ഹോണ്ട സിറ്റിയിലേക്ക് മാത്രം പോകാം.
ഹോണ്ട സിറ്റി എന്ന വാഹനത്തെ കുറിച്ച് ഓര്‍ക്കാന്‍ ഇപ്പോള്‍ എന്താണ് പ്രസക്തി എന്ന് ചോദിച്ചാല്‍, രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യമാണെന്ന് പറയാം. അതായത് ഹോണ്ട എന്നതിനെക്കാള്‍ സിറ്റി എന്ന ബ്രാന്റ് ഇന്ത്യന്‍ നിരത്തുകളുമായി ചേര്‍ന്നിട്ട് 25 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. കാറുകള്‍ക്ക് ഇന്ന് കാണുന്ന ജനകീയത കൈവന്നിട്ടില്ലാത്ത തൊണ്ണൂറുകളുടെ അവസാനത്തില്‍ വിപണിയിലെത്തി അഞ്ച് തലമുറകള്‍ പിന്നിട്ട്, കാല്‍ നൂണ്ടാണ്ടിന്റെ പാരമ്പര്യത്തില്‍ വിളങ്ങി നില്‍ക്കുന്ന വാഹനമാണ് ഹോണ്ട സിറ്റി എന്ന സെഡാന്‍. ആദ്യ തലമുറ മുതല്‍ ഏറ്റവുമൊടുവില്‍ എത്തിയ അഞ്ചാം തലമുറ വരെയുള്ള വാഹനങ്ങള്‍ക്ക് വരെ ഇപ്പോഴും വലിയ ഡിമാന്റ്. ഇന്ത്യയില്‍ മറ്റൊരു വാഹനത്തിന് അവകാശപ്പെടാനില്ലാത്ത അംഗീകാരമാണിത്.
Content Highlights: 25 years of honda city in India, Honda City, City Sedan, Honda cars India