എംജി ഇന്ത്യയുടെ മൂന്നാമന്‍, ഹെക്ടര്‍ പ്ലസ് അവതരിപ്പിച്ചു; വില 13.48 ലക്ഷം രൂപ മുതല്‍

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ എംജി ഇന്ത്യയുടെ മൂന്നാമത്തെ വാഹനമായ ഹെക്ടര്‍ പ്ലസ് എസ്‌യുവി അവതരിപ്പിച്ചു. റെഗുലര്‍ ഹെക്ടറിന്റെ ആറ് സീറ്റര്‍ പതിപ്പായി സ്‌റ്റൈല്‍, സൂപ്പര്‍സ സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളിലെത്തുന്ന ഹെക്ടര്‍ പ്ലസിന് 13.48 ലക്ഷം രൂപ മുതല്‍ 18.53 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
മൂന്നാം നിര സീറ്റുകള്‍ എത്തിയതോടെ വാഹനത്തിന്റെ നീളത്തില്‍ 65 എംഎം വളര്‍ച്ചയുണ്ടായിട്ടുണ്ട്. 4720 എംഎം ആണ് ഹെക്ടര്‍ പ്ലസിന്റെ വലിപ്പം. വീതിയും ഉയരവും റെഗുലര്‍ ഹെക്ടറിന് സമാനമാണ്. മുമ്പുണ്ടായിരുന്ന അഞ്ച് നിറങ്ങള്‍ക്ക് പുറമെ, സ്റ്റാറി ബ്ലു എന്ന പുതിയ നിറത്തിലും ഹെക്ടര്‍ പ്ലസ് നിരത്തുകളിലെത്തും.
ലുക്കില്‍ ഹെക്ടറിനെക്കാള്‍ പ്രീമിയം ഭാവമുള്ള വാഹനമാണ് ഹെക്ടര്‍ പ്ലസ്. ഗ്രില്ല് റെഗുലര്‍ മോഡലിലേത് നിലനിര്‍ത്തിയെങ്കിലും ബംമ്പറിലേക്ക് മാറ്റിയ ഹെഡ്‌ലൈറ്റ്, ഡിആര്‍എല്‍ തുടങ്ങിയവയുടെ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റും പ്ലാസ്റ്റിക് ക്ലാഡിങ്ങും നല്‍കിയ വലിയ ബംബറും ഹെക്ടര്‍ പ്ലസിലെ മാറ്റങ്ങളാണ്.
ഹെക്ടറിലെ 17 ഇഞ്ച് അലോയി വീല്‍ തന്നെയാണ് ഹെക്ടര്‍ പ്ലസിലുമുള്ളത്. സില്‍വര്‍ റൂഫ് റെയില്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, പുതിയ എല്‍ഇഡി ടെയ്ല്‍ലാമ്പ്, ക്രോമിയം ആവരവണമുള്ള റിയര്‍ ഡിഫ്യൂസര്‍, പ്ലാസ്റ്റിക് ക്ലാഡിങ്ങും സില്‍വര്‍ സ്‌കിഡ് പ്ലേറ്റുമുള്ള റിയര്‍ ബംമ്പര്‍ എന്നിവയാണ് ഹെക്ടര്‍ പ്ലസില്‍ നല്‍കിയിട്ടുള്ള മറ്റ് പുതുമകള്‍.
ഹെക്ടര്‍ പ്ലസിന്റെ ഇന്റീരിയര്‍ കൂടുതല്‍ പ്രീമിയം ടച്ച് ഉള്ളതാണ്. മൂന്ന് നിരയിലും ലെതര്‍ ആവരണമുള്ള ക്യാപ്റ്റന്‍ സീറ്റാണ് നല്‍കിയിട്ടുള്ളത്. സീറ്റിന് ചേരുന്ന ലെതര്‍ ആവരണമാണ് ഡോര്‍ പാഡിലും ഡാഷ്‌ബോര്‍ഡിലും നല്‍കിയിട്ടുള്ളത്. ഹെക്ടറിന്റെ സിഗ്‌നേച്ചറായിരുന്ന ഇന്റര്‍നെറ്റ് കാര്‍ സാങ്കേതികവിദ്യ ഹെക്ടര്‍ പ്ലസിലേക്ക് പറിച്ചുനടുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്.
മൈല്‍ഡ് ഹൈബ്രിഡ് ഉള്‍പ്പെടെ രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ഹെക്ടര്‍ പ്ലസ് എത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ഹൈബ്രിഡ് എന്‍ജിന്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍.
Content Highlights; MG Hector Plus Launched In India; Price Starts From 13.48 Lakhs
Content Highlights: