200 കിലോമീറ്റർ വരെ റേഞ്ച്, വില 99,999 രൂപ മുതൽ; കൊണാർക്ക് അവതരിപ്പിച്ച് ഏഥർ

ബെംഗളൂരു: പുതിയ ഇലക്ട്രിക് സ്കൂട്ടർ കൊണാർക്ക് പുറത്തിറക്കി ഏഥർ. മെറ്റൽ ബോഡിലുള്ള ഏഥറിന്റെ ആദ്യ സ്കൂട്ടറാണിത്. 100 മുതൽ 161 കിലാേമീറ്റർവരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നതാണ് ഇന്ന് വിപണിയിലെത്തിച്ച കൊണാർക്ക് വേരിയന്റുകൾ. 200 കിലോമീറ്റർവരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വേരിയന്റും ഉടൻ വിപണിയിലെത്തും. 99,999 രൂപ മുതലാണ് വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില.
സ്റ്റീൽ യൂണിബോഡി ഷാസിയും അലുമിനിയം ഫ്രെയിമുമുള്ള സ്കൂട്ടറാണിത്. മുന്നിലും പിന്നിലും 14-ഉം 12-ഉം ഇഞ്ച് അലോയ് വീലുകളാണ്. സീറ്റിനടിയിൽ 31 ലിറ്റർ സ്റ്റോറേജ് സ്പേസുണ്ട്. ബേസ് വേരിയന്റായ S 100 km-ന് ഡ്രം ബ്രേക്കും S 125 km, S 161 km എന്നിവയ്ക്ക് ഡിസ്ക് ബ്രേക്കുകളുമാണുള്ളത്.
AeBS എന്ന് പേര് നൽകിയിട്ടുള്ള ഏഥറിന്റെ അഡ്വാൻസ്ഡ് ഇലക്ട്രോണിക് ബ്രേക്കിങ് സിസ്റ്റമാണ് മറ്റൊരു സവിശേഷത. ബ്രേക്കിങ്ങ് 20 ശതമാനം കൂടുതൽ കാര്യക്ഷമമാക്കുന്നതാണ് ഇതെന്ന് കമ്പനി പറയുന്നു. എൻട്രി ലെവനൽ മോഡലിൽ 4.2 ഇഞ്ച് ഡീപ് വ്യൂ ഡിസ്പ്ലേയും ഉയർന്ന വേരിയന്റുകളിൽ 7 ഇഞ്ച് യൂണിറ്റുമാണുള്ളത്. കീലെസ് ഇഗ്നിഷൻ സംവിധാനമായ മാജിക്ക് കീയും ഏഥർ അവതരിപ്പിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് കണക്ടിവിറ്റി അടക്കമുള്ള സംവിധാനങ്ങളുമുണ്ട്. 450 W ഓൺബോർഡ് ചാർജർസ്റ്റാൻഡേർഡായി ലഭ്യമാണ്. 4 മുതൽ 5.40 മണിക്കൂർവരെ സമയംകൊണ്ട് വിവിധ വേരിയന്റുകളുടെ ബാറ്ററി 80 ശതമാനംവരെ ചാർജ് ചെയ്യാം.
Content Highlights: Ather's first electric scooter with a metal body, Offers a range from 100 km up to 161 km per charge, Ex-showroom prices start at Rs 99,999, Features Advanced Electronic Braking System (AeBS) and 31-litre boot space