തണ്ണീർമുക്കം ഫെസ്റ്റിന്റെ ഒരുക്കങ്ങൾ തുടങ്ങി

തണ്ണീര്‍മുക്കം ഫെസ്റ്റിന്റെ അവലോകന യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസ0ന്നന്‍  ഉദ്ഘാടനം ചെയ്യുന്നു
തണ്ണീര്‍മുക്കം ഫെസ്റ്റിന്റെ അവലോകന യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസ0ന്നന്‍ ഉദ്ഘാടനം ചെയ്യുന്നു

തണ്ണീർമുക്കം: ഡിസംബർ അവസാന വാരം നടത്തുന്ന തണ്ണീർമുക്കം ഫെസ്റ്റിന്റെ ഒരുക്കങ്ങൾ തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ അവലോകനയോഗം ഉദ്ഘാടനം ചെയ്തു. തണ്ണീർമുക്കം കെ.ടി.ഡി.സി.യിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ലിജി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷ ജി. ശശികല, ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരയ പ്രവീൺ ജി. പണിക്കർ, കെ.ആർ. യമുന, അഡ്വ എസ്. സുമേഷ്, ബ്ലോക്ക് പഞ്ചായത്ത് അഗങ്ങളായ എൻ.കെ. ഹരിഹരപ്പണിക്കർ, റെജി പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Preparations have begun for the Thanneermukkom Fest scheduled to be held in the final week of December.