നവതരംഗിണി വായനശാലയിൽ ടോക്കിങ് പാർലർ ആരംഭിച്ചു

കളര്‍കോട് നവതരംഗിണി വായനശാലയില്‍ ആരംഭിച്ച ടോക്കിങ് പാര്‍ലര്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ചന്ദ്രദാസ് കേശവപിള്ള ഉദ്ഘാടനം ചെയ്യുന്നു
കളര്‍കോട് നവതരംഗിണി വായനശാലയില്‍ ആരംഭിച്ച ടോക്കിങ് പാര്‍ലര്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ചന്ദ്രദാസ് കേശവപിള്ള ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കളർകോട് നവതരംഗിണി വായനശാലയിൽ ടോക്കിങ് പാർലർ പ്രവർത്തനം ആരംഭിച്ചു. ടോക്കിങ് പാർലർ സംസ്ഥാന കോഓർഡിനേറ്റർ ചന്ദ്രദാസ് കേശവപിള്ള ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിൽ ടേക്ക് എ ബ്രേക്ക് പദ്ധതിവഴി നിർമിച്ച വഴിയിടങ്ങൾ പ്രവർത്തനക്ഷമമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ലൈബ്രറി സെക്രട്ടറി എ.ടി. സുഭാഷ് ബാബു അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി ടി. രാധാകൃഷ്ണൻ, ആൻസി ബെഞ്ചമിൻ, ഡോ. അച്യുതപ്പണിക്കർ, ടി. പങ്കജാക്ഷൻ, ഗോപിനാഥപിള്ള, മണിയമ്മ, ഗീത, എ.ജി. രാജൻ, എം.ആർ.ബി. മേനോൻ എന്നിവർ പ്രസംഗിച്ചു.

Content Highlights: A Talking Parlour has been inaugurated at the Navatharangini Library in Kalarkode, Alappuzha, by state coordinator Chandradas Kesavapillai.