സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ സമ്മേളനം

ചെങ്ങന്നൂർ: സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ ചെങ്ങന്നൂർ ഡിപ്പോ സമ്മേളനം എ.ഐ.ടി.യു.സി. ജില്ല പ്രസിഡന്റ് അഡ്വ. വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സപ്ലൈകോ ഷോപ്പുകളുടെ താക്കോൽ നിത്യവേതനക്കാരായ തൊഴിലാളികളെ ഏൽപ്പിച്ച് ഷോപ്പുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നും അത്തരം മാനേജർമാർക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം അനാവശ്യ ഉത്തരവാദിത്വങ്ങളിൽനിന്ന് തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാൽ ആരുടെയും നിർബന്ധത്തിനോ സമ്മർദത്തിനോ വഴങ്ങി തൊഴിലാളികൾ ഷോപ്പുകളുടെ താക്കോൽ ഏറ്റുവാങ്ങി തുറക്കുകയോ അടയ്ക്കുകയോ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരവാഹികൾ: കെ.എം. സലിം (പ്രസി.), സന്ധ്യ ബാബു (വൈസ് പ്രസി.), കെ.കെ.അമ്പിളി (സെക്ര.), സുജാത (ജോ.സെക്ര.).
Content Highlights: AITUC district president Adv. V. Mohandas inaugurated the Supplyco Workers Federation conference held at Chengannur depot.