ശിവഗിരി ഗുരുകുലം തീർഥാടന പദയാത്ര; സ്വാഗതസംഘം രൂപവത്കരിച്ചു

കാവാലം: എസ്.എൻ.ഡി.പി. യോഗം കുട്ടനാട് യൂണിയൻ 94-ാമത് ശിവഗിരിഗുരുകുലം തീർഥാടന പദയാത്ര കാവാലം മേഖലാ സ്വാഗത സംഘം രൂപവത്കരിച്ചു. കാവാലം വടക്ക് 945-ാം നമ്പർ ശാഖാ ഹാളിൽ നടന്ന പരിപാടിയ്ക്ക് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ദീപംതെളിച്ചു. യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം എം.പി. പ്രമോദ് അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.വി. അശോകൻ, വനിതാ സംഘം യൂണിയൻ പ്രസിഡൻറ് സ്മിതാ മനോജ്, സൈബർ സേന കൺവീനർ രാജേഷ് കൈതവന, ശാഖാ യോഗം പ്രസിഡൻറ്മാരായ മോഹൻദാസ്, വി ശിവദാസ്, പ്രസാദ്, സെക്രട്ടറിമാരായ രാജു, പ്രദീപ് ചന്ദ്രൻ, സുനിൽ, സിന്ധു വിനോദ്, ലേഖ ജയപ്രകാശ്, ശാഖാ യോഗം വൈസ് പ്രസിഡൻറ് സുഗുണാനന്ദൻ എന്നിവർ പ്രസംഗിച്ചു.
Content Highlights: The Kavalam regional reception committee for the 94th Sivagiri Gurukulam pilgrimage foot march was formed under SNDP Yogam Kuttanad Union.