ഓണാഘോഷവും കുടുംബസംഗമവും നടത്തി

കൈതതെക്ക് എൻ.എസ്. എസ്. കരയോഗം ഓണാഘോഷം മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡൻറ് സുനിൽ ചന്ദ്രൻ വള്ളികുന്നം ഉദ്ഘാടനം ചെയ്യുന്നു
കൈതതെക്ക് എൻ.എസ്. എസ്. കരയോഗം ഓണാഘോഷം മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡൻറ് സുനിൽ ചന്ദ്രൻ വള്ളികുന്നം ഉദ്ഘാടനം ചെയ്യുന്നു

ചെട്ടികുളങ്ങര: കൈത തെക്ക് 1716-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെയും 2639-ാം നമ്പർ വനിതാ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഓണാഘോഷവും കുടുംബസംഗമവും മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡൻറ് സുനിൽ ചന്ദ്രൻ വള്ളികുന്നം ഉദ്ഘാടനം ചെയ്തു. 

യൂണിയൻ സെക്രട്ടറി വി.ആർ. സാനിഷ് കുമാർ വിജയികളെ അനുമോദിച്ചു. യൂണിയൻ വൈസ് പ്രസിഡൻറ് സതീഷ് ചെന്നിത്തല പ്രമുഖ വ്യക്തികളെ ആദരിച്ചു.

കരയോഗം പ്രസിഡൻറ് പി. വിജയകുമാർ അധ്യക്ഷനായി. കേശവൻകുട്ടിനായർ,  ശ്രീലതാ രമേശ്, ഗീതാ ഗോപാലകൃഷ്ണൻ,  വനിതാസമാജം പ്രസിഡൻറ് മായാ വിജയകുമാർ, സെക്രട്ടറി ആശ ഡി. പിള്ള, വാർഡ് മെമ്പർ എസ്. സഞ്ചു, കരയോഗം വൈസ് പ്രസിഡൻറ് വി.ബി. പ്രസന്നകുമാർ, സെക്രട്ടറി പി.കെ. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.