എൻ.എസ്.എസ്. യൂണിയൻ വനിതാ സംരഭകത്വ സംഗമം നടത്തി

മാവേലിക്കര: എൻ.എസ്.എസ്. മാവേലിക്കര താലൂക്ക് യൂണിയനും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് വനിതാ സംരഭകത്വ സംഗമം നടത്തി. എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗവും ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എസ്. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ഉന്നമനത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി യാഥാർഥ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു.
എൻ.എസ്.എസ്. വിഭാവനം ചെയ്ത വനിതാ സംരംഭകത്വ പദ്ധതികളെപ്പറ്റി സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റ് സെക്രട്ടറി വി.വി. ശശിധരൻനായർ പ്രഭാഷണം നടത്തി.
മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സുനിൽചന്ദ്രൻ വള്ളികുന്നം അധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് സതീഷ് ചെന്നിത്തല, യൂണിയൻ സെക്രട്ടറി വി.ആർ. സാനീഷ് കുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീലതാ രമേശ്, സെക്രട്ടറി ദീപ ജി. നായർ, യൂണിയൻ ഇൻസ്പെക്ടർ കെ.എസ്. ശ്രീകുമാർ, എം.എസ്.എസ്.എസ്. പ്രോഗ്രാം കോഡിനേറ്റർ എം.ബി. മീര, കെ. ജയശ്രീ, ശ്രീജ, ഷീലാ രഘുനാഥ്, സുമ, അനിതാദേവി, ജയശ്രീ ഓമനക്കുട്ടൻ, സൗമ്യ, ആർ. വീണ, സന്ധ്യാ രാജീവ്, മായ, ജയലക്ഷ്മി, ബീനാ ഹരികുമാർ, ശോഭന എന്നിവർ സംസാരിച്ചു.
Content Highlights: Mavelikkara Taluk NSS Union and Mannam Social Service Society jointly organized a women entrepreneurship meet inaugurated by S. Sureshkumar.