മാരാരി ബീച്ച് ഫെസ്റ്റ്: ഒരുക്കം തുടങ്ങി

മാരാരി ബീച്ച് ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം എം.എല്‍.എ എ.ഡി.തോമസ് നിര്‍വഹിക്കുന്നു
മാരാരി ബീച്ച് ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം എം.എല്‍.എ എ.ഡി.തോമസ് നിര്‍വഹിക്കുന്നു

മാരാരിക്കുളം: ആലപ്പുഴ ജില്ല പഞ്ചായത്ത്, മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്ത്, ഡി.ടി.പി.സി. ആലപ്പുഴ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാരാരി ബീച്ച് ഫെസ്റ്റ് 2026-ന്റെ ഒരുക്കം തുടങ്ങി. ലോഗോ പ്രകാശനം എം.എൽ.എ. എ.ഡി. തോമസ് നിർവഹിച്ചു.

മാരാരിക്കുളം വടക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സരള അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമണി തമ്പാൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. രമ്യ, സ്ഥിരംസമിതി അധ്യക്ഷരായ ടി.വി. ബൈജു, വി.കെ. കലേഷ്, ജലജാ രാജു, ബ്ലോക്ക് പഞ്ചായത്തംഗം ജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കണ്ണൂർ സ്വദേശിയായ രതിൻകുമാർ ഡിസൈൻചെയ്ത ലോഗോയാണ് തിരഞ്ഞെടുത്തത്.

വിനോദസഞ്ചാരസാധ്യതകൾക്ക് കൂടുതൽ ഉണർവ് പകരുന്നതിനും പ്രാദേശിക കലാസാംസ്‌കാരിക പൈതൃകത്തെ ആഘോഷമാക്കുന്നതിനും ലക്ഷ്യമിട്ടാണ് മാരാരി ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

Content Highlights: Preparations have begun for the Marari Beach Fest 2026 in Alappuzha, with MLA A. D. Thomas releasing the official logo designed by Rathinkumar.