വികസനത്തിന്റെ ഗുണഫലം തൊഴിലാളികളിലെത്താൻ വൈകരുത് -ബി.എം.എസ്.

അമ്പലപ്പുഴ : രാജ്യം വികസനത്തിന്റെയും പുരോഗതിയുടെയും പാതയിലാണെന്നും അതിന്റെ ഗുണഫലങ്ങൾ തൊഴിലാളികളിലെത്താൻ വൈകരുതെന്നും ബി.എം.എസ്. ദക്ഷിണ ക്ഷേത്രസംഘടനാ സെക്രട്ടറി എം.പി. രാജീവൻ. ബി.എം.എസ്. ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജീവൻ.
ജില്ല പ്രസിഡന്റ് എൻ. ദേവദാസ് അധ്യക്ഷനായി. സംസ്ഥാന ഡെപ്യുട്ടി ജനറൽ സെക്രട്ടറി സി. ബാലചന്ദ്രൻ, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ്, സി.ജി. ഗോപകുമാർ, കെ. ചന്ദ്രലത, അഡ്വ. എസ്. ആശമോൾ, ആർ.എസ്.എസ്. വിഭാഗ് സഹകാര്യവാഹ് എ.സി. സുനിൽ, ജില്ല സെക്രട്ടറി ജി. ഗോപകുമാർ, ബിനീഷ് ബോയ്, കെ. സദാശിവൻപിള്ള, ബി. രാജശേഖരൻ, ജെ. മഹാദേവൻ, സി. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: എൻ. ദേവദാസ് (പ്രസി.), ബിനീഷ് ബോയ്, ടി.സി. സുനിൽകുമാർ, എം. സന്തോഷ്, ജെ. മനോജ്, മധു കരിപ്പാലിൽ, ശാലു കൃഷ്ണകുമാർ (വൈസ് പ്രസി.), ജി. ഗോപകുമാർ (സെക്ര.), ബി. ദിലീപ്കുമാർ, ആർ. പ്രവീൺകുമാർ, എൻ.ആർ. രതീഷ്, പി.എ. അജേഷ്, വിഷ്ണു രഘുനാഥ്, പി.വി. ഷീന, സജികുമാർ, മോനിഷ ജയകുമാർ (ജോ. സെക്ര.), ജയേഷ് ജയറാം (ഖജാ.).