സംസ്ഥാന സർക്കാർ കോർപ്പറേറ്റ്വത്കരണത്തിനു ശ്രമിക്കുന്നു -എ.ഐ.ടി.യു.സി.

ആലപ്പുഴ : സമസ്തമേഖലകളിലും കോർപ്പറേറ്റ് വത്കരണത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന വർക്കിങ് കമ്മറ്റി. കേരളം ആരോഗ്യമേഖലയിൽ നേടിയ നേട്ടങ്ങളെ തകർത്ത് കോർപ്പറേറ്റുകൾക്കു പരവതാനി വിരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കളങ്കിതരായ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥരെപ്പോലും ഉൾകൊള്ളിച്ചിരിക്കുന്ന ടാസ്ക് ഫോഴ്സിനു പിന്നിൽ ദുരൂഹതകളേറെയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് അധ്യക്ഷനായി. ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന ഭാരവാഹികളായ കെ.കെ. അഷറഫ്, വിജയൻ കുനിശ്ശേരി, താവം ബാലകൃഷ്ണൻ, പി. സുബ്രഹ്മണ്യൻ, പി.വി. സത്യനേശൻ, വി.ബി. ബിനു തുടങ്ങിയവർ പ്രസംഗിച്ചു.വർക്കിങ് കമ്മിറ്റി അംഗങ്ങൾ വലിയ ചുടുകാട് രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.