ചെസ് കളിയിൽ എം.എൽ.എ.യ്ക്ക്‌ മന്ത്രിയുടെ ചെക്ക്

ചാരുംമൂട് : ചെസ് കളിയിൽ എം.എൽ.എ.യ്ക്ക്‌ മന്ത്രിയുടെ ചെക്ക്. താമരക്കുളം പച്ചക്കാട് മിനി സ്റ്റേഡിയത്തോടുചേർന്നു സജ്ജീകരിച്ച റിലാക്‌സ് കേന്ദ്രത്തിന്റെ ഉദ്ഘാടനവേളയിലാണ് മന്ത്രി എം. ലിജുവും എം.എസ്. അരുൺ കുമാർ എം.എൽ.എ.യും ചെസ് കളിച്ചത്. ഇവിടെ സജ്ജീകരിച്ചിട്ടുള്ള ചെസ് ബോർഡിലായിരുന്നു കളി.

ഇരുവരും കളിക്കാനിരുന്നതോടെ ജനപ്രതിനിധികളടക്കമുള്ളവർ ചുറ്റുംകൂടി. മൂന്നാമത്തെ നീക്കത്തിൽ മന്ത്രി ചെക്കുവെച്ചെങ്കിലും എം.എൽ.എ. വിദഗ്ധമായി ഒഴിഞ്ഞു. വൈകാതെ വീണ്ടും മന്ത്രിവക രണ്ടാമത്തെ ചെക്ക്. അതും എം.എൽ.എ. ഒഴിഞ്ഞു. ഉദ്ഘാടനത്തിനുള്ള സമയമായതോടെ കളി അവസാനിപ്പിച്ചു.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വിജ്ഞാനത്തിനും വഴിതുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിലാക്‌സ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്.