എൻ.എസ്.എസ്. മാവേലിക്കര യൂണിയനിൽ വിവാഹപൂർവ കൗൺസലിങ്

മാവേലിക്കര : എൻ.എസ്.എസ്. മാവേലിക്കര താലൂക്ക് യൂണിയന്റെയും യൂണിയൻ ഹ്യൂമൻ റിസോഴ്‌സ് സെന്ററിന്റെയും നേതൃത്വത്തിൽ ദ്വിദിന വിവാഹ പൂർവ കൗൺസലിങ് തുടങ്ങി. യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് എക്‌സ്‌പെർട് മെമ്പറുമായ സുനിൽചന്ദ്രൻ വള്ളികുന്നം ഉദ്ഘാടനംചെയ്തു.
യൂണിയൻ വൈസ് പ്രസിഡന്റ് സതീഷ് ചെന്നിത്തല അധ്യക്ഷനായി.
യൂണിയൻ സെക്രട്ടറി വി.ആർ. സാനീഷ് കുമാർ, എൻ.എസ്.എസ്. പ്രതിനിധിസഭാംഗങ്ങളായ ചേലക്കാട് ജി. രാധാകൃഷ്ണൻ, കെ.ജി. മഹാദേവൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ. പ്രദീപ്, വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീലതാ രമേശ്, എൻ.എസ്.എസ്. ഇൻസ്‌പെക്ടർ കെ.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
മുകുന്ദപുരം യൂണിയൻ വൈസ് പ്രസിഡന്റ് ആർ. ബാലകൃഷ്ണൻ, എൻ.എസ്.എസ്. എച്ച്.ആർ. ഫാക്കൽറ്റി അംഗം പ്രൊഫ. ടി. ഗീതാ ചങ്ങനാശ്ശേരി, ഗാനരചയിതാവ് ഡോ. ജി. വേണുഗോപാൽ ചേർത്തല എന്നിവർ ക്ലാസെടുത്തു.