കെ.ടി.ഡി.സി. എംപ്ലോയീസ് അസോസിയേഷൻ ജില്ല സമ്മേളനം

വള്ളികുന്നം : കെ.ടി.ഡി.സി. എംപ്ലോയീസ് അസോസിയേഷൻ ജില്ല സമ്മേളനം സി.ഐ.ടി.യു. ജില്ല സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അജികുമാർ അധ്യക്ഷനായി. തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നു സമ്മേളനം കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

കല്ലറ മധു, എസ്. ശ്രീകുമാർ, ബി. സുരേഷ്‌കുമാർ, ടി. കുഞ്ഞുമോൻ, പി.ജി. ജിനീഷ്, ഇന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

ഭാരവാഹികൾ: ടി. കുഞ്ഞുമോൻ (പ്രസി.), അജികുമാർ, സെലൂ സേവിയർ, മനോജ് ഭാസ്കർ, ശ്രീകല (വൈസ്. പ്രസി.), പി.ജി. ജിനീഷ് (സെക്ര.), കിഷോർകുമാർ, പി.ജി. ഗിരീഷ്, രമ്യ (ജോ. സെക്ര.), സതീശൻ (ട്രഷ.).