നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചു

ചെങ്ങന്നൂർ : ഡൽഹിയിൽ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂരിൽ സി.പി.എം. പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. ഏരിയ കമ്മിറ്റിയംഗം എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. കെ.കെ. ചന്ദ്രൻ അധ്യക്ഷനായി. തിരുവൻവണ്ടൂർ കല്ലിശ്ശേരിയിൽ ലോക്കൽ സെക്രട്ടറി വി. ഷാജിമോൻ ഉദ്ഘാടനം ചെയ്തു. ഡോ. ദീപു ദിവാകരൻ അധ്യക്ഷനായി. വെൺമണി ഇല്ലത്തു മേപ്പുറത്ത് ഏരിയ കമ്മിറ്റിയംഗം ബി. ബാബു ഉദ്ഘാടനം ചെയ്തു.
ഈസ്റ്റ് ലോക്കൽ സെക്രട്ടറി എ.കെ. ശ്രീനിവാസൻ അധ്യക്ഷനായി. മുളക്കുഴ കാരയ്ക്കാട് സൗത്ത് ലോക്കൽ സെക്രട്ടറി എൻ.എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ജി. അനിൽ കുമാർ അധ്യക്ഷനായി.
ചെറിയനാട് കൊല്ലക്കടവിൽ ഏരിയ കമ്മിറ്റിയംഗം ഷീദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ടി.എ. ഷാജി അധ്യക്ഷനായി. പടനിലത്ത് ഏരിയ കമ്മിറ്റിയംഗം പി. ഉണ്ണിക്കൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. കെ.പി. മനോജ് മോഹൻ അധ്യക്ഷനായി.
വെൺമണി : നേതാക്കളെ അറസ്റ്റ് ചെയ്തതിലും അകാരണമായി തടങ്കലിൽ വെച്ചതിലും പ്രതിഷേധിച്ച് സി.പി.എം. വെൺമണി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടന്നു. സമ്മേളനത്തിൽ ഡി. രാജൻ അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ. രമേശ്‌കുമാർ ഉദ്ഘാടനം ചെയ്തു.
കെ.ആർ. സമദ്, പി.വി. ശിവദാസൻ, ഡി. ഷാജി, വി.ജി. മോഹനൻ, കെ.കെ. ഷൈജു എന്നിവർ സംസാരിച്ചു.
മാന്നാർ : ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹി ജന്തർമന്തറിൽ സമരംചെയ്ത സി.പി.എം. നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയിലും പ്രതിഷേധിച്ച് സി.ഐ.ടി.യു., കർഷകസംഘം, കെ.എസ്.കെ.ടി.യു. മാന്നാർ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാന്നാർ ടൗണിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി.
സി.പി.എം. മാന്നാർ ഏരിയ സെക്രട്ടറി പി.എൻ. ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു. ഏരിയ സെക്രട്ടറി ടി.ജി. മനോജ് അധ്യക്ഷനായി. കെ.എം. അശോകൻ, കെ.എം. സഞ്ജുഖാൻ, കെ. പ്രശാന്ത്കുമാർ, സി.പി. സുധാകരൻ, പി.ജി. അനന്തകൃഷ്ണൻ, ഷാജി മാനാംപടവിൽ, ആർ. അനീഷ്, ഡി. ഫിലേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന്, പ്രവർത്തകർ പരുമലക്കടവിൽ ഗ്യാനേഷ്‌കുമാറിന്റെ കോലംകത്തിച്ചു.