ആദ്യ ഡിജിറ്റൽ ലൈബ്രറി താലൂക്കായി കുട്ടനാട്; പ്രഖ്യാപനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു

മങ്കൊമ്പ്: ഗ്രന്ഥശാലകളുടെ സമ്പൂർണ ഡിജിറ്റൈസേഷൻ നടപ്പാക്കിയ ആദ്യ താലൂക്കായി കുട്ടനാട്. ഡിജിറ്റൈസേഷൻ പ്രഖ്യാപനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. കുട്ടനാട് താലൂക്ക് ലൈബ്രറി പ്രസിഡൻറ് കെ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.കെ. പ്രസാദ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. ജോസഫ്, താലൂക്ക് ലൈബ്രറി സെക്രട്ടറി കെ.ജി. മോഹനൻപിള്ള, താലൂക്ക് ലൈബ്രേറിയൻസ് യൂണിയൻ പ്രസിഡൻറ് സി.ആർ. വത്സലകുമാരി, താലൂക്ക് ലൈബ്രറി കോളേജിൽ ജോ. സെക്രട്ടറി ഐസക് രാജു എന്നിവർ പ്രസംഗിച്ചു. ഡിജിെറ്റെസേഷനു നേതൃത്വം നൽകിയ ഇൻഫോ ലൈബ്രറി ഫൗണ്ടറും സി.ഐ.ഒ.എസ്. സുധി, കോർഡിനേറ്റർ അനീഷ് കുമാർ എന്നിവരെ ആദരിച്ചു.