കുഡുംബി സേവാസംഘം ഏകദിന ക്യാമ്പ് നടത്തി

കുഡുംബി സേവാ സംഘം അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ 'മുന്നോട്ട്' ഏകദിന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് എ.എസ്. ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
കുഡുംബി സേവാ സംഘം അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ 'മുന്നോട്ട്' ഏകദിന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് എ.എസ്. ശ്യാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: കുഡുംബി സേവാ സംഘം അമ്പലപ്പുഴ താലൂക്ക് യൂണിയൻ ‘മുന്നോട്ട്’ ഏകദിന ക്യാമ്പ് നടത്തി. സംസ്ഥാന പ്രസിഡന്റ് എ.എസ്. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എസ്. മുകുന്ദൻ അധ്യക്ഷനായി. കെ.എം. ദിലീപ് കുമാർ, സി.എൽ. വിജയൻ, ജയപ്രസാദ്, എൻ. ബാലൻ കണ്ണപ്പൻ എന്നിവർ ക്ലാസ് എടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എസ്. ശരത്കുമാർ, സംസ്ഥാന സെക്രട്ടറി ജി. രാജൻ, എസ്. ചിദാനന്ദൻ, ബിജു കൃഷ്ണൻ, ആർ. ഹരി, എസ്. സനൽകുമാർ, എം. മഹേഷ്, എ. സതീശൻ, അജിതാ ഗണേശൻ എന്നിവർ പ്രസംഗിച്ചു.

Content Highlights: Kudumbi Seva Sangham held its Munnottu one-day camp in Alappuzha, demanding job reservation and Devaswom Board representation.