കണ്ടല്ലൂർ മൂന്നാം വാർഡിലെ പച്ചക്കറിക്കൃഷി വിളവെടുത്തു

കണ്ടല്ലൂർ മൂന്നാം വാർഡിലെ പച്ചക്കറിക്കൃഷിയുടെ വിളവെടുത്തപ്പോൾ
കണ്ടല്ലൂർ മൂന്നാം വാർഡിലെ പച്ചക്കറിക്കൃഷിയുടെ വിളവെടുത്തപ്പോൾ

മുതുകുളം: കണ്ടല്ലൂർ പഞ്ചായത്ത് മൂന്നാം വാർഡിൽ തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ സഹകരണത്തോടെ നടത്തിയ പച്ചക്കറിക്കൃഷി വിളവെടുത്തു. കാർഷികസംസ്‌കാരം നിലനിർത്തുക, വീടുകളിലും പൊതു ഇടങ്ങളിലും പച്ചക്കറിക്കൃഷി വ്യാപിപ്പിച്ച് വിഷരഹിത പച്ചക്കറി ഉത്‌പാദനത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെയാണ് കൃഷി തുടങ്ങിയത്. ആദ്യഘട്ടത്തിൽ പടവലം, പാവൽ, പച്ചമുളക് എന്നിവയുടെ വിളവെടുപ്പാണ് നടന്നത്.

ഗ്രാമപ്പഞ്ചായത്തംഗം എസ്. രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ സുകന്യ എസ്. ധരൻ ആദ്യ വിളവെടുപ്പ് നടത്തി. കെ. സുരേന്ദ്രബാബു, രാഹുൽ കവിരാജ്, സി. അജികുമാർ, വി. അനിൽബോസ്, പദ്മിനി, അമ്മിണി എന്നിവർ സംസാരിച്ചു.

Content Highlights: Vegetable cultivation initiated by MGNREGS workers was harvested at the third ward of Kandalloor panchayat in Muthukulam.