ഭിന്നശേഷി വാരാചരണം; ബോധവത്കരണ ക്ലാസ് നടത്തി

ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പു സമഗ്രശിക്ഷാകേരളം ആലപ്പുഴ ബി.ആർ.സി.യുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി വരാഘോഷത്തോടനുബന്ധിച്ച് മാതാപിതാക്കൾക്കു ബോധവത്കരണ ക്ലാസ് നടത്തി. നഗരസഭാധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ എസ്. ഫൈസൽ അധ്യക്ഷനായി. സോഷ്യൽ വർക്കർ എൽ. ചിന്നു, ആലപ്പുഴ വനിത-ശിശു ആശുപത്രി ഹെൽത്ത് ഇസ്പെക്ടർ മധുസൂദനൻനായർ എന്നിവർ ക്ലാസ് എടുത്തു. നഗരസഭാഗം എം.ജി. സതീദേവി, ബി.ആർ.സി. ആലപ്പുഴ ബ്ലോക്ക് പ്രോജക്റ്റ് കോഡിനേറ്റർ ഡോ. എ.ജി. മിനി, സ്കൂൾ പ്രഥമാധ്യാപിക സുനിമോൾ ജെയിംസ്, സ്റ്റാഫ് സെക്രട്ടറി ത്രേസ്യമ്മ, സ്പെഷ്യൽ എജുക്കേറ്റർ ബെനസീർ ഭാനു എന്നിവർ പ്രസംഗിച്ചു.
Content Highlights: An awareness class for parents was conducted in Alappuzha as part of the World Disability Week celebrations by Samagra Shiksha Kerala.