രാജ്മോഹൻ ഉണ്ണിത്താനെതിരെ കെ.പി. ശശികല നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി

കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ | ഫോട്ടോ: മാതൃഭൂമി
കാസര്‍കോട് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ | ഫോട്ടോ: മാതൃഭൂമി

ചേർത്തല: രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കെതിരേ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് കെ.പി. ശശികല നൽകിയ മാനനഷ്ടക്കേസ് ചേർത്തല മജിസ്ട്രേറ്റ് കോടതി തള്ളി. എട്ട് വർഷം നീണ്ട നിയമവ്യവഹാരത്തിനൊടുവിലാണ് വിധി. 

സ്വകാര്യ ചാനലിലെ ചർച്ചയ്ക്കിടെ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളെ തുടർന്നായിരുന്നു മാനനഷ്ടക്കേസ്. 2017-ലാണ് കെ.പി ശശികല ചേർത്തല മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽചെയ്തത്.  കേസിൽ രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി മുൻ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. ടി.കെ സൈദാലിക്കുട്ടി, അഡ്വ. ബി.എം. ജമാൽ, അഡ്വ. സി.വി തോമസ് എന്നിവർ ഹാജരായി.

Content Highlights: Cherthala court dismissed a defamation case against Kasaragod MP Rajmohan Unnithan