ഭരണഘടനാ സെമിനാർ നടത്തി

പുരോഗമന കലാ സാഹിത്യ സംഘം കാർത്തികപ്പള്ളി ഏരിയ 
കമ്മിറ്റിയും മുട്ടം കണിച്ചനല്ലൂർ ഇ.എം.എസ്. വായനശാലയും ചേർന്നു നടത്തിയ ഭരണഘടന ' സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
പുരോഗമന കലാ സാഹിത്യ സംഘം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയും മുട്ടം കണിച്ചനല്ലൂർ ഇ.എം.എസ്. വായനശാലയും ചേർന്നു നടത്തിയ ഭരണഘടന ' സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: പുരോഗമന കലാ സാഹിത്യ സംഘം കാർത്തികപ്പള്ളി ഏരിയ

കമ്മിറ്റിയും മുട്ടം കണിച്ചനല്ലൂർ ഇ.എം.എസ്. ഗ്രന്ഥശാലയും ചേർന്ന് നടത്തിയ ഭരണഘടനാ സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എം.ഡി. രാജു അധ്യക്ഷതവഹിച്ചു.

കേരള ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് എസ്. സുജിത്ത്, സെക്രട്ടറി എൻ. ബാലമുരളീകൃഷ്ണൻ, ഗ്രന്ഥശാലാ സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, എസ്. സുരേഷ്, ഇ. കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

Content Highlights: A seminar on the Constitution was organised jointly by PuKaSa Karthikappally and EMS Library in Haripad, inaugurated by District Panchayat President A. Mahendran.