വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് പരിശീലനക്ലാസ് നടത്തി

ചാരുംമൂട്: ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി എം.എസ്. അരുൺകുമാർ എം.എൽ.എ. സംഘടിപ്പിച്ച കരിയർ ഗൈഡൻസ് പരിശീലന ക്ലാസ് ചാരുംമൂട്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.എൽ.എ. അധ്യക്ഷനായി.
ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അനു, ചുനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. ശോഭന, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം ആർ. അശ്വതി, ഫാ. ബിജോ മറ്റപ്പറമ്പിൽ, പ്രൊഫ. ഡോ. ജോസഫ്കുട്ടി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രൊഫ. ഡോ. പി.ആർ. വെങ്കിട്ടരാമൻ ക്ലാസ് നയിച്ചു. മാവേലിക്കര നിയമസഭ മണ്ഡലത്തിലെ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികൾ പങ്കെടുത്തു.
Content Highlights: A career guidance training class for higher secondary students was conducted at Charummoodu under the leadership of MLA M. S. Arunkumar.