ജനപ്രതിനിധികൾക്ക് പരിശീലനം നൽകി

ഹരിപ്പാട്: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് പഞ്ചായത്തിന്റെ നടത്തിപ്പും കാര്യനിർവഹണവും സംബന്ധിച്ച് പരിശീലനം നൽകി. കെ.പി.സി.സി. അംഗം എം.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ.കെ. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ് സി.എ. ജയശ്രീ ക്ലാസ് നയിച്ചു. ഷംസുദീൻ കയിപ്പുറം, വി.കെ. നാഥൻ, വൃന്ദ എസ്. കുമാർ, കീച്ചേരിൽ ശ്രീകുമാർ, ശ്രീലേഖ മനു, ടി. തുളസി, അശ്വതി ഹരികുമാർ, എം. കെ. മണികുമാർ, മിനി കൃഷ്ണകുമാർ, വി. എം. തോമസ് എന്നിവർ സംസാരിച്ചു.