ഫിലിപ്പിനോകളുടെ ഇഷ്ടഫലം, പഞ്ഞിക്കെട്ടുപോലെ വെളുത്ത അകക്കാമ്പ്; മധുരവും പുളിയുമുള്ള സാൻറ്റോൾ

സ്വീറ്റ് സാൻറ്റോൾ | Photo: veliyathgarden.com/products/sweet-santol-sandoricum-koetjape
സ്വീറ്റ് സാൻറ്റോൾ | Photo: veliyathgarden.com/products/sweet-santol-sandoricum-koetjape

തങ്ങളുടെ ഇഷ്ടഫലങ്ങളുമായി ബന്ധപ്പെട്ട് നിറമുള്ള കഥകൾ, ചിലപ്പോൾ അവിശ്വസനീയമായ കെട്ടുകഥകളും മെനയാൻ ഓരോ ദേശക്കാർ മത്സരിക്കുക പതിവാണ്. ഇതിന് കാരണങ്ങൾ പലതാണ്. ഒന്ന് തങ്ങളുടെ ഇഷ്ടഫലത്തിന് ഒരു പ്രത്യേക വൈഭവവും ദിവ്യത്വവും തോന്നിപ്പിക്കാൻ. മറ്റൊന്ന് അത് മറ്റു ദേശക്കാർക്ക് അത്രയെളുപ്പം കിട്ടുന്നതല്ല എന്ന ബോധ്യം ഉറപ്പിക്കാൻ. ഇതിനെല്ലാം പുറമെ ഒരുപക്ഷേ, ഈ ഫലമാകാം ദുരിതത്തിന്റെയും വറുതിയുടെയും സമയത്തു അന്നാട്ടുകാരെ കാത്തത്, രക്ഷിച്ചത് എന്നതുകൊണ്ടും ആവാം. ചുരുക്കത്തിൽ തങ്ങളുടെ ജീവിതവുമായി ഇഴചേർന്നു കിടക്കുന്ന ഇത്തരം കാര്യങ്ങളിൽ ഓരോ പ്രദേശത്തെയും ജനത അതിനോട് കാട്ടുന്ന ആരാധനാമനോഭാവത്തിന്റെ സൂചകവും ആകാമിത്.

അത്തരത്തിലൊരു കഥ ഫിലിപ്പീൻസിലും പ്രചാരത്തിലുണ്ട്. ഫിലിപ്പീൻസിൽ ഇലോക്കോസ് പ്രദേശത്തു പ്യൂഷോട്ട് എന്ന് പേരായ ഒരു ദുർദേവതയുടെ കഥ. ഈ കഥയിൽ കടന്നുവരുന്ന ഫലവൃക്ഷം സാൻറ്റോളാണ്. ഫിലിപ്പീനികൾ തങ്ങൾക്കേറ്റവും പ്രിയപ്പെട്ട സാൻറ്റോൾ മരത്തിൽ കഴിഞ്ഞുകൂടുന്ന പ്യൂഷോട്ടിന്റെ കഥ അവർ തലമുറകളിലൂടെ ഇന്നും കൈമാറി വരുന്നു. മധുര സാൻറ്റോൾ (Sweet santol) എന്ന മധുരഫലത്തിന്റെ വിശേഷങ്ങൾ നോക്കാം.

Content Highlights: Comprehensive guide to the Santol, its cultural significance in the Philippines, and its culinary uses. Detailed cultivation instructions for tropical climates like Kerala, covering soil, fertilization, pruning, and propagation. Covers nutritional benefits, pest management techniques, and other uses of the Santol tree, including its wood.

Continue reading