നവംബറിലെ കൃഷിസമൃദ്ധി: കരിമ്പും തണ്ണിമത്തനും മുതൽ ശീതകാല പച്ചക്കറികൾ വരെ; കർഷകർ അറിയേണ്ട കാര്യങ്ങൾ

നവംബർ മാസം കരിമ്പ്, തണ്ണിമത്തൻ എന്നിവയുൾപ്പെടെയുള്ള വിവിധ വിളകളുടെ കൃഷിപ്പണികൾക്കും നടീലിനും ഏറ്റവും അനുയോജ്യമായ സമയമാണ്. കരിമ്പ് കൃഷി ആരംഭിക്കാൻ താല്പര്യമുള്ളവർക്ക് നട്ടുതുടങ്ങാനും, വേനൽക്കാല വിളവെടുപ്പ് ലക്ഷ്യമിട്ട് ഷുഗർ ബേബി, കിരൺ തുടങ്ങിയ തണ്ണിമത്തൻ ഇനങ്ങൾ നടാനും ഈ മാസം ഉത്തമമാണ്. ഇതിനോടൊപ്പം തന്നെ നേന്ത്രവാഴക്കന്ന് നടീൽ, കാബേജ്, കോളിഫ്ലവർ തുടങ്ങിയ ശീതകാല പച്ചക്കറികളുടെ വിത, കുട്ടനാടൻ പുഞ്ചപ്പാടങ്ങളിലെയും കോൾനിലങ്ങളിലെയും നെൽകൃഷി മുന്നൊരുക്കങ്ങൾ, തോട്ടവിളകളായ ഏലം, ഇഞ്ചി, മഞ്ഞൾ എന്നിവയുടെ വിളവെടുപ്പ് എന്നിവയും നവംബർ മാസത്തിലെ പ്രധാന കാർഷിക വൃത്തികളിൽ ഉൾപ്പെടുന്നു. നവംബർ മാസത്തെ കൃഷി പരിപാലനം വിശദമായി അറിയാം.
നെല്ല്