നാരങ്ങാ നിറവും നാരങ്ങാ മിഠായിയോട് സമാനമായ സ്വാദും; വീട്ടുമുറ്റത്തെ ബറാബ സുന്ദരിമാർ

ബറാബ ഫ്രൂട്ട് | Photo: Screengrab from youtube.com/@KL06farm
ബറാബ ഫ്രൂട്ട് | Photo: Screengrab from youtube.com/@KL06farm

കായ് പിടിക്കാൻ തുടങ്ങിയാൽ നിറയെ കായ്കൾ; അതും ഏതാണ്ട് നെല്ലിക്കാവലിപ്പത്തിൽ മഞ്ഞനിറമുള്ള കായ്‌കൾ. ഓരോ ഞെട്ടിലും മുമ്മൂന്നു കായ്‌കൾ എന്നതാണ് കണക്ക്. വിഷുക്കാലത്ത് മേലാകെ മഞ്ഞപൂക്കൾ വാരിയണിഞ്ഞ കണിക്കൊന്നയുടെ പ്രതീതിയുണർത്തും ഇതിൽ നിറയെ മഞ്ഞനിറത്തിൽ കായ്‌കൾ പിടിച്ചുകിടക്കുന്നതു കണ്ടാൽ. ഒറ്റനോട്ടത്തിന് ഒരു അലങ്കാരവൃക്ഷമാണെന്നേ തോന്നൂ. വീട്ടുമുറ്റങ്ങൾക്ക് ചന്തം പകരാൻ അനുയോജ്യമായ ഒരു അലങ്കാര ഫലവൃക്ഷം എന്നും പറയാം.

അത്യാവശ്യം വലിയ ഗ്രോബാഗിലോ ചട്ടിയിലോ വീപ്പകളിലോ വളർത്തുകയും ചെയ്യാം. വളർത്താൻ സ്ഥലമില്ലെന്ന പരാതിയും വേണ്ട. ഹരിതാഭമായ ഇടതൂർന്ന ഇലച്ചാർത്ത്, ആകർഷകമായ സുഗന്ധവാഹിയായ ചെറിയ വെള്ള പൂക്കൾ, നാരങ്ങാ മഞ്ഞനിറത്തിൽ ജീവസുറ്റ കായ്‌കൾ... ഇങ്ങനെ വളരെ പ്രത്യേകതകളുള്ള മധുരഫലമാണ് ബറാബ. കേരളത്തിലെ കാലാവസ്ഥയിൽ വളർത്താൻ വളരെ അനുയോജ്യം. അതുകൊണ്ടു തന്നെ ഇത് പലയിടങ്ങളിലും സാമാന്യം നന്നായി വളരുന്നു; വളർത്തുന്നു.

Continue reading