കിലോയ്ക്ക് 1500 രൂപ വരെ; തക്കാളിയേക്കാൾ ലൈക്കോപീൻ, പോഷകങ്ങളുടെ കലവറയായ 'സ്വർഗീയ’ ഫലം

സവിശേഷമായ പോഷകസിദ്ധി കൊണ്ട് ശാസ്ത്രലോകം സൂപ്പർ ഫ്രൂട്ട് പദവി നൽകിയ സവിശേഷഫലം; ആരോഗ്യസംരക്ഷണത്തിന് കൺകണ്ടതായതിനാൽ ജന്മദേശമായ വിയറ്റ്നാമിൽ ഇതിന് സ്വർഗീയ ഫലം (Fruit from Heaven ) എന്ന് പേരും കിട്ടി. പോഷകങ്ങളുടെ കലവറയാണ് ഈ സ്വർഗീയ ഫലം. തക്കാളിയിലുള്ളതിനേക്കാൾ ഏകദേശം 70 മടങ്ങ് അധികം ലൈക്കോപീൻ എന്ന പ്രകൃതിദത്ത വർണകം അടങ്ങിയിരിക്കുന്നു; ഇത് ശരീരകോശങ്ങളെ സംരക്ഷിക്കുന്ന, ഹൃദയാരോഗ്യത്തിന് ഉത്തമമായ വളരെ ശക്തമായ ഒരു നിരോക്സീകാരകമാണ്. ക്യാരറ്റിലുള്ളതിനേക്കാൾ 10 മടങ്ങ് അധികം ബീറ്റാ കരോട്ടിൻ ഇതിലുണ്ട്; ഇതാകട്ടെ കണ്ണിന്റെ കാഴ്ചശക്തി വർധിക്കാൻ സഹായിക്കുന്നു.
ഓറഞ്ചിൽ ഉള്ളതിനേക്കാൾ 40 മടങ്ങ് അധികം ജീവകം സി അടങ്ങിയിരിക്കുന്നു. ചോളത്തിലുള്ളതിനേക്കാൾ 40 മടങ്ങ് അധികം സിയാസാന്തിൻ അടങ്ങിയിട്ടുണ്ട്. ഇതും നേത്രാരോഗ്യത്തിന് വളരെ ഉത്തമമാണ്. കൂടാതെ ശരീരത്തിലെ അണുബാധയും നീർക്കെട്ടും ചെറുക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ഒമേഗ-3, ഒമേഗ -6 എന്നീ കൊഴുപ്പമ്ലങ്ങൾ അടങ്ങിയിരിക്കുന്നു. കൂടാതെ ജീവകം-ഇ, പ്രോട്ടീൻ, നാരുകൾ, കാൽസ്യം, വിവിധ ആന്റിഓക്സിഡന്റുകൾ, പോളിഫീനോളുകൾ, ഫ്ളേവനോയിഡുകൾ എന്നിവ വേറെയും . ഫലങ്ങളുടെ ശ്രേണിയിൽ വിസ്മയം തീർക്കുന്ന ഉത്തമ പോഷകമായ ഈ ഫലമാണ് ഗാക് ഫ്രൂട്ട്.
Content Highlights: Gac fruit, hailed as a "super fruit" for its exceptional nutritional profile and high antioxidant content, is gaining popularity for its health benefits and unique cultivation methods.