എൽ നിനോ ഭീഷണി; കൃഷിയിൽ കരുതലിന്റെ കാലം, വരൾച്ചയെ അതിജീവിക്കാം | ആഗസ്റ്റിലെ കൃഷി പരിചരണം

എൽ നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷം മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഉയർന്ന താപനിലയും മഴയുടെ വിതരണത്തിലെ അനിശ്ചിതത്വവും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ കർഷകർ ഗൗരവമായി കാണേണ്ടതാണ്. ഈ സാഹചര്യത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ശേഷിയുള്ള വിളകളും കൃഷിരീതികളും തിരഞ്ഞെടുക്കുന്നത് അത്യന്താപേക്ഷിതമാണ്. കുറഞ്ഞ ജലലഭ്യതയിലും കൃഷി ചെയ്യാൻ അനുയോജ്യമായ ചെറുധാന്യങ്ങൾ, പയർ വർഗങ്ങൾ, മരച്ചീനി, മറ്റ് കിഴങ്ങുവർഗങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകാം. അതോടൊപ്പം പുതയിടൽ, മഴവെള്ള സംഭരണം, കണികാ ജലസേചനം, മണ്ണിലെ ജൈവാംശം വർധിപ്പിക്കൽ, വിള വൈവിധ്യവൽക്കരണം എന്നീ കാലാവസ്ഥാ സൗഹൃദരീതികൾ അവലംബിച്ച് എൽ നിനോ പ്രതിഭാസത്തിന്റെ ആഘാതം കുറയ്ക്കാൻ സാധിക്കും.
എന്താണ് എൽ നിനോ
Content Highlights: How to Protect Your Crops from El Niño and Rising Temperatures