പ്രതിദിനം 20,000 ലിറ്റർ പാൽ, 79 കോടി രൂപ വാർഷിക വിറ്റുവരവ്; ആറു പതിറ്റാണ്ടിന്റെ പ്രൗഢിയുമായി 'വയനാട് മിൽക്ക്'

പങ്കുവെക്കാൻ ചരിത്രപെരുമയും പ്രൗഢിയും ഏറെയുള്ള സുൽത്താൻ ബത്തേരി നഗരം ഇന്ന് കേരളത്തിൻറെ ക്ഷീരമേഖലയിൽ നിർണായക സംഭാവനകൾ നൽകുന്ന നാടു കൂടിയാണ്. സംസ്ഥാനത്ത് പ്രതിദിനം ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്ന ക്ഷീര സഹകരണ സംഘം പ്രവർത്തിക്കുന്നത് സുൽത്താൻ ബത്തേരിയുടെ മണ്ണിലാണ്. പ്രതിദിനം 20,000 ലിറ്ററോളം പാൽ സംഭരിക്കുന്ന സുൽത്താൻ ബത്തേരി പാൽ വിതരണ സഹകരണ സംഘം കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത (നോൺ ആപ്‌കോസ് ) ക്ഷീര സംഘമാണ്. കഴിഞ്ഞവർഷം വജ്രജൂബിലി ആഘോഷിച്ച സംഘം കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പരമ്പരാഗത ക്ഷീരസഹകരണസംഘവുമാണ്.
പരമ്പരാഗത ക്ഷീര സഹകരണ പ്രസ്ഥാനമാണെങ്കിലും എല്ലാ പരമ്പരാഗത കാഴ്ചപ്പാടുകളിൽനിന്നു മാറി നവീന ആശയങ്ങളുമായി മുന്നേറുന്ന സഹകരണ കൂട്ടായ്മയാണ് ബത്തേരി ക്ഷീരസംഘം. വടക്കൻ മലബാറിലെങ്ങും പേരും പെരുമയും ഉള്ള വയനാട് മിൽക്ക് എന്ന ബ്രാൻഡ് നെയിം മാത്രം മതി സുൽത്താൻ ബത്തേരി സംഘത്തിന്റെ പാൽപ്പൊലിമയെ അടയാളപ്പെടുത്താൻ. ബത്തേരി ക്ഷീരസഹകരണ സംഘം ഉല്പാദിപ്പിച്ച് വിപണിയിൽ എത്തിക്കുന്ന പാലിന്റെയും മറ്റു പാലുൽപന്നങ്ങളുടെയും ബ്രാൻഡാണ് വയനാട് മിൽക്ക്.
Content Highlights: Discover Sultan Bathery Dairy Cooperative, Kerala`s biggest traditional dairy, producing 20,000L daily under the `Wayanad Milk` brand. Learn about their history, innovations, and farmer support.