ഇറാഖി ആടുകളുമായി 99.7% സാമ്യം, അറബിക്കടൽ കടന്നെത്തിയ മാതൃപരമ്പര; മലബാറി ആടുകളുടെ ജനിതക രഹസ്യം

മലബാറി ആടുകൾ
മലബാറി ആടുകൾ

കേരളത്തിലെ കർഷകരുടെ അഭിമാന അജജനുസ്സായ മലബാറി അഥവാ തലശ്ശേരി ആടുകൾ കേവലം ഒരു പ്രാദേശിക മൃഗസമ്പത്ത് മാത്രമല്ലെന്ന് പുതിയ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് അറബിക്കടലിലൂടെ നടന്നിരുന്ന ആഗോള സമുദ്രവ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും ജീവിക്കുന്ന തെളിവുകളാണ് ഈ ആടിനമെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നു. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ ഈ നിർണായക ജീനോം പഠനഫലം പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്ര പ്രസാധകരായ സ്പ്രിംഗർ നേച്ചറിന്റെ 'മാമേലിയൻ ജീനോം' എന്ന മാസികയിലാണ് പ്രസിദ്ധീകരിച്ചത്.

വടക്കൻ കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലബാറി ആടുകളുടെ രക്തസാമ്പിളുകൾ ശേഖരിച്ച്, അവയുടെ മാതൃപരമ്പരയിലൂടെയുള്ള ജനിതക ഘടന വിശദമായി പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.

Continue reading