പന്നികളിൽ വീണ്ടും പകർച്ചവ്യാധി ഭീഷണി; മണ്ണുത്തിയിൽ ജൈവസുരക്ഷാ നടപടികൾ അതിജീവിച്ച് രോഗം

പ്രതീകാത്മക ചിത്രം | Photo: Ramanathpai/Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Ramanathpai/Mathrubhumi

തൃശ്ശൂരിലെ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ പന്നിഫാമിൽ ആഫ്രിക്കൻ പന്നിപ്പനി കണ്ടെത്തിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 2022 മുതൽ വിവിധ സമയങ്ങളിലായി ആഫ്രിക്കൻ പന്നിപ്പനി പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെങ്കിലും അതീവ ജൈവ സുരക്ഷയോടുകൂടി പ്രവർത്തിക്കുന്ന മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ ഫാമിൽ ഇതുവരെയും രോഗസാന്നിധ്യം ഉണ്ടായിരുന്നില്ല. എല്ലാ ജൈവസുരക്ഷാ നടപടികളും അതിജീവിച്ചാണ് ഇപ്പോൾ സർവകലാശാലയുടെ ഫാമിലും രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഫാമിലെ ഏകദേശം 30 പന്നികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ  എസ്ആർഡിഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ടത്.

രോഗവ്യാപനം തടയുന്നതിനായി രോഗബാധിത ഫാമിലെയും ഫാമിൽ നിന്നും ഒരു കിലോമീറ്റർ പരിധിയിലെ എല്ലാ പന്നികളെയും നശിപ്പിക്കേണ്ടി വരും. ശേഷം അണുനശീകരണ പ്രവർത്തനങ്ങളും ആരംഭിക്കും. കൂടാതെ, പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം രോഗനിരീക്ഷണ മേഖലയായി പ്രഖ്യാപിച്ച് നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

Content Highlights: African Swine Fever confirmed at Mannuthy Veterinary University farm in Thrissur, Kerala. Learn about the disease, its spread, and vital biosecurity steps to protect your pig farm. Stay informed!

Continue reading