ദേശീയ ഭരണഘടനാദിനാചരണം

ബത്തേരിയില്‍ ദേശീയ ഭരണഘടനാ ദിനാചരണം നഗരസഭാധ്യക്ഷ റസീന അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു
ബത്തേരിയില്‍ ദേശീയ ഭരണഘടനാ ദിനാചരണം നഗരസഭാധ്യക്ഷ റസീന അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു

സുൽത്താൻബത്തേരി: പൊതുവിദ്യാഭ്യാസവകുപ്പ്, ഡയറ്റ്, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സുൽത്താൻബത്തേരി നഗരസഭ എന്നിവ ചേർന്ന് ദേശീയ ഭരണഘടനാദിനാചരണം സംഘടിപ്പിച്ചു. ബത്തേരി ഡയറ്റ് ഓഡിറ്റോറിയത്തിൽ നഗരസഭാധ്യക്ഷ റസീന അബ്ദുൾഖാദർ ഉദ്ഘാടനംചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷെറീന അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. സുമ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ ഡി.എൽ.എഡ്, ബി.എഡ്. അധ്യാപകവിദ്യാർഥികൾക്കായി മെഗാ ക്വിസ് മത്സരവും സെമിനാറും നടത്തി. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ വി.കെ. ഷിഫാനത്ത് മെഗാ ക്വിസ് മത്സരത്തിലെ ആദ്യറൗണ്ട് വിജയികളെ പ്രഖ്യാപിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.എം. സെബാസ്റ്റ്യൻ, കെ. ഷാമില അലി, രജിത് എന്നിവർ സംസാരിച്ചു.

Content Highlights: National Constitution Day was observed at Sultan Bathery with a mega quiz and seminar organized by various departments.