എൽ.ഡി.എഫ്. പ്രതിഷേധക്കൂട്ടായ്മ

മാനന്തവാടി : യു.ഡി.എഫ്. സർക്കാർ ജനവിരുദ്ധനയങ്ങൾ നടത്തുകയാണെന്നാരോപിച്ച് എൽ.ഡി.എഫ്. മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി കെ.ജെ. ദേവസ്യ ഉദ്ഘാടനംചെയ്തു. വി.കെ. ശശിധരൻ അധ്യക്ഷതവഹിച്ചു. പി.വി. സഹദേവൻ, എ.എൻ. പ്രഭാകരൻ, നിഖിൽ പത്മനാഭൻ, ടി.കെ. പുഷ്പൻ, പി.ടി. ബിജു, സി.ജി. പ്രത്യുഷ്, ജസ്റ്റിൻ ബേബി, കെ.പി. ഷിജു എന്നിവർ സംസാരിച്ചു.