ചീയമ്പം പള്ളിയിൽ സ്നേഹസംഗമം

പുല്പള്ളി : ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി കിടപ്പുരോഗികളുടെയും വയോധികരുടെയും സ്നേഹസംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ പങ്കെടുത്തവർക്ക് ദേവാലയത്തിൽനിന്ന്‌ സ്നേഹോപഹാരം വിതരണംചെയ്തു. വികാരി ഫാ. ബേസിൽ പോൾ കരനിലത്ത്, ട്രസ്റ്റി സിജു പൗലോസ് തോട്ടത്തിൽ, സെക്രട്ടറി ഏലിയാസ് ആയത്തുകുടിയിൽ തുടങ്ങിയവർ നേതൃത്വംനൽകി. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ മൂന്നുവരെയാണ് പെരുന്നാളാഘോഷം.