ജില്ലാ സി.ബി.എസ്.ഇ. സ്കൂൾ കായികമേള: ഗ്രീൻഹിൽസ് പബ്ലിക് സ്കൂൾ ചാമ്പ്യന്മാർ

കല്പറ്റ : മരവയൽ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽനടന്ന ജില്ലാ സി.ബി.എസ്.ഇ. സ്കൂൾ കായികമേളയിൽ സുൽത്താൻബത്തേരി ഗ്രീൻ ഹിൽസ് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. ബത്തേരി ഭവൻസ് വിദ്യാമന്ദിർ സീനിയർ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കല്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ മൂന്നാംസ്ഥാനവും നേടി.

സമാപനസമ്മേളനത്തിൽ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു. ഡി പോൾ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോസഫ് പാസ്റ്റർ, വയനാട് സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് സീറ്റാ ജോസ്, ഡിപോൾ പബ്ലിക് സ്കൂൾ മാനേജർ ഫാ. മാത്യു പെരിയപ്പുറം, പ്രിൻസിപ്പൽ പി.യു. ജോസഫ്, വയനാട് സഹോദയ സ്കൂൾ കോംപ്ലക്സ് ജോയിന്റ് സെക്രട്ടറി ഡോ. എൻ.പി. ലത എന്നിവർ സംസാരിച്ചു.