വാടേരി ശിവക്ഷേത്രത്തിൽ പുത്തിരിയുത്സവം ആഘോഷിച്ചു

മാനന്തവാടി : വാടേരി ശിവക്ഷേത്രത്തിൽ പുത്തിരിയുത്സവം ആഘോഷിച്ചു. പടച്ചിക്കുന്ന് ഊരിലെ ചോയിമൂപ്പൻ കൊണ്ടുവന്ന നെൽക്കതിർ മേൽശാന്തി മരനെല്ലിയില്ലം അഭിലാഷ് നമ്പൂതിരി ഏറ്റുവാങ്ങി ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് വിശ്വാസികൾക്ക് വിതരണം ചെയ്തു. വിശേഷാൽ പൂജകൾക്ക് പത്തിൽ തെക്കെഇല്ലം മനോഹരൻ എമ്പ്രാന്തിരി, മരനെല്ലിയില്ലം സംഗീത് നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. ഗണപതിഹോമം മൃത്യുഞ്ജയഹോമം, കതിർ കയറ്റൽ, കതിർപൂജ, ഉച്ചപ്പൂജ, പുത്തിരിസദ്യ എന്നിവയുണ്ടായി.